HOME
DETAILS
MAL
സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കാന്‍ ഓംബുഡ്സ്മാനെ നിയോഗിക്കും
backup
January 11 2017 | 11:01 AM
കൊച്ചി: സ്വകാര്യ സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കാന്‍ ഓംബുഡ്മാനെ നിയോഗിക്കുന്നു. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും ഓംബുഡ്മാനാവുക. സ്വാശ്രയ കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
സ്വാശ്രയ കോളജുകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ 120 എന്‍ജിനിയറിങ് കോളജുകള്‍ അടച്ചിടാനും അസോസിയേഷന് തീരുമാനിച്ചു. അടുത്ത ദിവസങ്ങളില്‍ പരീക്ഷ നടക്കുന്നതിനാലാണ് സൂചനാ പണിമുടക്കെന്നും പ്രശനങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് കോളജുകള്‍ അടച്ചിടുമെന്നും അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.
കോളജുകള്‍ക്ക് പൊലിസ് സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും അസോസിയേഷന് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."