നിലപാട് മയപ്പെടുത്തി ഐ.എ.എസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: നീണ്ട അവധിയെടുത്ത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കത്തില്‍ നിന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പിന്‍മാറി.
സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഓഫിസര്‍മാര്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, എ.കെ ബാലന്‍, മാത്യു ടി. തോമസ് എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് അവധി എടുക്കലില്‍ നിന്നും പിന്നോട്ടുപോയത്.
എന്നാല്‍ സര്‍ക്കാരിനെതിരേയുള്ള നിസ്സഹകരണം തുടരാണ് മുതിര്‍ന്ന ഐ.എസ്.എസ് ഓഫിസര്‍മാരുടെ തീരുമാനം. സാമ്പത്തിക ബാധ്യതയുള്ള ഫയലുകളില്‍ ഒപ്പിടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഒരു ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോട് പറഞ്ഞു.
വികസന പദ്ധതികളും ഭൂമി ഏറ്റെടുക്കല്‍ അടക്കം സാമ്പത്തിക ബാധ്യതയുള്ള എല്ലാ ഫയലുകളും അതാത് വകുപ്പ് മന്ത്രിമാര്‍ക്ക് അയക്കും. മന്ത്രിമാരുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ഫയലുകളില്‍ തുടര്‍ നടപടി എടുക്കൂ. വാക്കാല്‍ നിര്‍ബന്ധിച്ചാല്‍ തീരുമാനം എടുക്കില്ല.
മന്ത്രിമാരുടെ പെഴ്‌സനല്‍ സ്റ്റാഫിന്റെ നിര്‍ദേശങ്ങളും ഇനി അംഗീകരിക്കേണ്ടെന്നും ഫയലുകളില്‍ നടപടി ക്രമം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഉത്തരവിറക്കൂവെന്നും ഐ.എ.എസുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഭരണാനുകൂല സംഘടന കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് ഐ.എ.എസുകാര്‍ നിലപാട് കര്‍ശനമാക്കിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സംഘടന തങ്ങള്‍ക്കെതിരേ തിരിഞ്ഞതെന്ന വിശ്വാസത്തിലാണ് ഇവര്‍. സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ വിജിലന്‍സ് പരിശോധന കര്‍ശനമാക്കുമെന്നതും മുതിര്‍ന്ന ഐ.എ.എസുകാരെ ചൊടിപ്പിച്ചിട്ടുണ്ട്.
ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിച്ച് ഉത്തരവിറക്കാന്‍ സര്‍ക്കാരില്‍ നിന്നും സമ്മര്‍ദമുണ്ടായാല്‍ ഫയലില്‍ അഡീഷനല്‍ സെക്രട്ടറിമാരുടെയോ ജോയിന്റ് സെക്രട്ടറിമാരുടെയോ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്ന് കുറിപ്പെഴുതും. ഇത്തരത്തില്‍ ഐ.എ.എസുകാരുടെ നിസ്സഹകരണം തുടര്‍ന്നാല്‍ ധനകാര്യ അവലോകനം, പദ്ധതി വിഹിതം ചെലവിടല്‍ തുടങ്ങിയവയെല്ലാം അവതാളത്തിലാകും. ക്രമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന നിലപാടില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ എത്തിയത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. അതേസമയം, ഐ.എ.എസുകാരുടെ യുദ്ധ പ്രഖ്യാപനം ഇന്നലത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.
നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട കടമ സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെവരേ പോകുമെന്ന് നോക്കാം. സര്‍ക്കാരിനെ സമ്മര്‍ദത്തില്‍ നിണ്ടര്‍ണ്ടത്തി വരുതിയിലാക്കാന്‍ അവര്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. നിസ്സഹകരണം പുലര്‍ത്തുന്ന വകുപ്പ് മേധാവികളെ തല്‍സ്ഥാനത്തു നിന്നു മാറ്റി സര്‍ക്കാരിന് അനുകൂലമായി നില്‍ക്കുന്ന ഐ.എ.എസുകാരെ പ്രതിഷ്ഠിക്കാനും ആലോചനയുണ്ട്.
മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറി തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഒരു നടപടിക്കും ഇല്ലെന്നും ചീഫ് സെക്രട്ടറി ഉറപ്പുനല്‍കി. ഇടഞ്ഞുനില്‍ക്കുന്ന ഐ.എ.എസുകാരെ നേരിടാന്‍ തന്നെയാണ് ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."