HOME
DETAILS

ഭീകരവാദ കേസ്: രണ്ടുവര്‍ഷത്തിനിടെ തിരിച്ചയച്ചത് 28 വിദേശികളെ

  
backup
May 25 2016 | 18:05 PM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഭീകരവാദക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ തിരിച്ചയച്ചത് 26 വിദേശ ഭീകരരെ. ഭീകരവാദക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍പ്പെട്ട 18 പാകിസ്താനികളെയും എട്ട് അഫ്ഗാനികളെയുമാണ് എന്‍.ഡി.എ സര്‍ക്കാര്‍ തിരിച്ചയച്ചത്. 2014 ജൂണ്‍ മുതലുള്ള കണക്കാണിത്.
ജമ്മുകശ്മിരില്‍ പലപ്പോഴായി അറസ്റ്റ്‌ചെയ്ത ഒന്‍പതു പാകിസ്താനി തീവ്രവാദികളെയും എട്ട് അഫ്ഗാനികളെയുമാണ് 2015ല്‍ തിരിച്ചയച്ചത്. ഈ വര്‍ഷം മുഹമ്മദ് ഹാശിം ഖാന്‍ എന്നയാളെയും തിരിച്ചയച്ചു. ഫെബ്രുവരിയില്‍ വാഗാ അതിര്‍ത്തി മുഖേനയാണ് ഖാനെ നാട്ടിലേക്കു പറഞ്ഞുവിട്ടത്.


ലശ്കര്‍ അംഗമായ ഇദ്ദേഹത്തെ 2008ല്‍ നിയന്ത്രണരേഖ മുറിച്ചുകടക്കുന്നതിനിടെയാണ് പിടികൂടിയത്. ജനുവരിയില്‍ പത്താന്‍കോട്ടിലെ വ്യോമസേനാകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ശാഹിദ് ലത്തീഫ് 2010ല്‍ ഇന്ത്യ ഇതുപോലെ തിരിച്ചയച്ച ഭീകരനാണെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നു.
നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ ഖാനെതിരേ ചുമത്തിയിരുന്നുവെങ്കിലും നടപടിക്രമങ്ങളുടെ അഭാവവും മതിയായ തെളിവും ഇല്ലാത്തതിനാല്‍ കേസ് തള്ളിപ്പോവുകയായിരുന്നു.


അബ്ദുല്‍ ഹാമിദ് ഖാന്‍, മുഹമ്മദ് അയ്യൂബ് ഖാന്‍, മുഹമ്മദ് ഹംസ് ഖാന്‍, അബ്ദുല്‍ ഖാഹിര്‍, ബാസ് മുഹമ്മദ്, ഖൈറുദ്ദീന്‍ ഖാന്‍, സുഹ്‌റബ് ഖാന്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരെയാണ് കഴിഞ്ഞവര്‍ഷം എന്‍.ഡി.എ സര്‍ക്കാര്‍ തിരിച്ചയച്ചത്.
ഇവരെല്ലാം 1997ലാണ് പിടിയിലായത്. നേരത്തെ യു.പി.എ സര്‍ക്കാരിന്റെ കാലത്തും  ഏതാനുംവര്‍ഷം തടവില്‍ കിടന്നവരോ അല്ലെങ്കില്‍ മതിയായ തെളിവുകള്‍ ഇല്ലാത്തവരോ ആയവരെ വിട്ടയച്ചിരുന്നു. എന്നാല്‍, അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടികളെ ബി.ജെ.പി ശക്തമായി വിമര്‍ശിക്കാറുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  18 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  21 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  34 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  42 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago