കുടിവെള്ളം കാനയിലേക്ക്: രണ്ടാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
ജപ്പാന് കുടിവെള്ള പദ്ധതിയുടെ വെള്ളമാണ് രണ്ടുവര്‍ഷമായി പാഴാവുന്നത്
കൊച്ചി: ജപ്പാന് കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടി പ്രതിദിനം ഇരുപതിനായിരം ലിറ്ററോളം കുടിവെള്ളം കാനലിയിലേക്ക് ഒഴുകിപോകുന്നത് രണ്ടാഴ്ചക്കകം പരിഹരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്.
ജലം ഒഴുകിപോകുന്നത് തടഞ്ഞശേഷം എറണാകുളം ജില്ലാ കളക്ടറും ജല അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയറും രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന് ആക്റ്റിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ഉത്തരവിട്ടു. കുമ്പളം സൗത്ത് ജങ്ഷനില്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപം സര്‍വീസ് റോഡിനോട് ചേര്‍ന്നാണ് കുടിവെള്ളം പാഴാകുന്നത്. സംഭവം അധികൃതരുടെ ഭാഗത്ത് നിന്നുള്ള കുറ്റകരമായ അനാസ്ഥയാണെന്ന് കമ്മീഷന് വിലയിരുത്തി. കുടിവെള്ളം സംരക്ഷിക്കാന്‍ നാടൊരുമിച്ച് പരിശ്രമിക്കുമ്പോള്‍ അത് ഒഴുക്കികളയുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കമ്മിഷന് ചൂണ്ടികാണിച്ചു.
റോഡിനടിയിലെ പൈപ്പ് പൊട്ടിയതിനാലാണ് കാനയിലേക്ക് വെള്ളം ഒഴുകുന്നത്. കുടിവെള്ളം പാഴാകുന്ന കാര്യം ജല അതോറിറ്റിയെയും വാര്‍ഡ് മെമ്പറെയും അറിയിച്ചിട്ടും പരിഹാരമായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."