അച്ചന്‍കോവില്‍ കുടിവെള്ള പദ്ധതിക്ക് എം.പി ഫണ്ടില്‍നിന്നും 70 ലക്ഷം രൂപ അനുവദിച്ചു
കൊല്ലം: അച്ചന്‍കോവില്‍ കുടിവെള്ള പദ്ധതിക്ക് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 70 ലക്ഷം രൂപ അനുവദിച്ചു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന പ്രദേശിക ഫണ്ട് ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോനക യോഗത്തിലാണ് എം.പി ഇക്കാര്യം അറിയിച്ചത്.
എം.പി. ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ച് പദ്ധതി നിര്‍വഹണത്തിന് കാലതാസമസം സൃഷ്ടിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എം.പി. ഫണ്ടില്‍നിന്നുള്ള പണം വിനിയോഗിച്ച് സ്‌കൂളുകള്‍ക്ക് നല്‍കുന്ന കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം ഈ അധ്യയന വര്‍ഷംതന്നെ പൂര്‍ത്തീകരിക്കണം.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും എം.പി പറഞ്ഞു. ഇതുവരെ 12.96 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ലഭിച്ച 10 കോടി രൂപയില്‍ 8.5 കോടി രൂപ ചെലവിട്ടു. 87 ശതമാനമാണ് വിനിയോഗം. ജില്ലാ കലക്ടര്‍ മിത്രി .റ്റി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മണിലാല്‍, മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."