ഒരു നാടാകെ ഒരുമിച്ചപ്പോള്‍ തരിശുഭൂമിയില്‍ വിളഞ്ഞത് നൂറുമേനി
നാദാപുരം: നാട്ടുകാര്‍ ഒരുമിച്ചപ്പോള്‍ കുമ്മങ്കോട് വാണിയൂര്‍ താഴ ഒന്നര ഏക്കര്‍ തരിശ് ഭൂമിയില്‍ വിളഞ്ഞത് നൂറ് മേനി. കുമ്മങ്കോട് രൂപീകരിച്ച വയല്ക്കൂട്ടമാണ് കൃഷിക്ക് ആവശ്യമായ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി നിര്‍വഹിക്കുകയായിരുന്നു.
കര്‍ഷക തൊഴിലാളി യൂനിയന്റെയും കുടുബശ്രീ പ്രവര്‍ത്തകരും വയല്ക്കൂട്ടം പ്രവര്‍ത്തര്‍ക്ക് പിന്തുണയുമായി എത്തി. റിട്ടേര്‍ഡ് കൃഷി ഓഫിസര്‍ ടി. ശ്രീധരന് കൃഷിക്കു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി . ജനകീയ കൂട്ടായ്മയില്‍ സംഘടിപ്പിച്ച കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച്ച രാവിലെ തന്നെ നൂറുക്കണക്കിന് നാട്ടുകാരാണ് എത്തിയത്.
നാദാപുരം എം.എല്‍.എ ഇ.കെ വിജയന് കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന് അധ്യക്ഷനായി. സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി ടി കണാരന്, പഞ്ചായത്ത് പി.കെ കൃഷ്ണന്, തറക്കണ്ടി കണ്ണന് , കോണ്‍ഗ്രസ് നേതാവ് വാണിയൂര്‍ അന്ത്രു, എന്നിവര്‍ സംസാരിച്ചു.സപ്റ്റംബര്‍ മാസമാണ് വിത്തിടല്‍ ഉത്സവം നടന്നത് .
കൊയ്ത്തുത്സവം വരെയുള്ള കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പി.കെ പ്രദീപന്, പി.പി മഹീന്ദ്രന്, ആര്.കെ പ്രവീണ്‍, ടി.പി അശോകന് , പി.പി വിജിയന്, ആര്.കെ പ്രകാശന് തുടങ്ങിയ യുവാക്കളുടെ കൂട്ടായാമ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."