HOME
DETAILS
MAL
'കോളജ് നിര്‍ത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം'
backup
January 12 2017 | 06:01 AM
പൂഞ്ഞാര്‍: ശ്രീനാരായണ പരമഹംസ കോളജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗം ആരംഭിച്ച കോളേജ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോപം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ഡി.സി.സി. ജനറല്‍ സെക്രട്ടറി ജോമോന് ഐക്കര ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.സി. വര്‍ക്കി അധ്യക്ഷനായിരുന്നു. ടോമി മാടപ്പള്ളി, ജോര്‍ജ് സെബാസ്റ്റിയന്, റോജി സെബാസ്റ്റിയന്, രാജമ്മ ഗോപിനാഥ്, മോഹനന് കൊഴുവംമാക്കല്, കുട്ടിച്ചന് ഞര്ളക്കാട്ട്, ടെസി ബിജു, ബീനാ ബെന്നി, മധു പൂതക്കുഴി, രാജു ഈട്ടിക്കല്‍, ബേണി മാടപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."