നിരോധിത പുകയില ഉല്‍പന്ന വില്‍പന: യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നിരോധിതപുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ യുവാക്കള്‍ വിവിധ സ്ഥലങ്ങളില്‍ പൊലിസ് പിടിയില്‍. കല്ലായി കൂട്ടങ്ങല്‍പറമ്പ് റിനാസ്(28)നെയാണ് 3500പാക്കറ്റ് ഹാന്‍സുമായി കസബ പൊലിസ് പിടികൂടിയത്.
ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂളിനടുത്ത് ബൈക്കില്‍ ഹാന്‍സ് വില്‍പനടത്തുന്നതിനിടെ കസബ എസ്.ഐ സജീവ്കുമാറും സിറ്റി പൊലിസ് കമ്മിഷണറുടെ കീഴിലുള്ള ഇടിമിന്നല്‍ സ്‌ക്വാര്‍ഡും ചേര്‍ന്നാണ് പിടികൂടിയത്. റിനാസിനെ ചോദ്യം ചെയ്തതില്‍ ഇയാള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ എത്തിച്ച് നല്‍കിയ മൊത്തവിതരണക്കാരന്‍ മലപ്പുറം കാടാമ്പുഴ സജികുമാര്‍(46)നേയും പിടികൂടി. ഇയാളില്‍ നിന്ന് 3000ഓളം ഹാന്‍സ് പാക്കറ്റ് പിടിച്ചെടുത്തു.
സാമൂതിരിയന്‍സ് ഹൈസ്‌കൂള്‍ പരിസരത്ത് ഓട്ടോറിക്ഷയില്‍ വിതരണത്തിനെത്തിച്ച 500പാക്ക് ലഹരി ഉല്‍പന്നങ്ങളുമായി ഓട്ടോഡ്രൈവര്‍ ബീരാന്‍കോയയേയും വിതരണക്കാരന്‍ ഫൈസലിനേയും പൊലിസ് പിടികൂടി.
നഗരത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലിസ് പരിശോധന വ്യാപിപ്പിച്ചത്.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗവും മറ്റു ചൂഷണങ്ങളും നടയുന്നതിനായി കസബ സി.ഐയുടെയും വനിതാ സി.ഐയുടേയും മേല്‍നോട്ടത്തിലാണ് ഇടിമിന്നല്‍ സംഘം പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."