റബറില്‍ ഇടക്കൃഷിക്ക് സഹായം-ശില്‍പശാല നടത്തി
കോട്ടയം: റബര്‍തോട്ടങ്ങളില്‍ ഇടവിളയായി പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്നതിന് സഹായം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കുന്നതിനായി ഒരു ശില്‍പശാല റബര്‍ബോര്‍ഡ് സംഘടിപ്പിച്ചു. റബര്‍ബോര്‍ഡും സംസ്ഥാനകൃഷിവകുപ്പും സംയുക്തമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ പദ്ധതികളുമായി സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്.
റബര്‍കൃഷിയുടെ ആദ്യവര്‍ഷങ്ങളില്‍ കര്‍ഷകന് വരുമാനം ഉറപ്പാക്കാന്‍ ഇടവിളക്കൃഷിയിലൂടെ സാധിക്കുമെന്ന് സ്വാഗതപ്രസംഗം നടത്തിയ റബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അജിത്കുമാര്‍ ഐ.എ.എസ് പറഞ്ഞുഅടുത്ത രïു മൂന്നു വര്‍ഷത്തിനുള്ളില്‍ കാര്‍ഷികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉïാകുമെന്ന് ആമുഖപ്രഭാഷണം നടത്തിയ സംസ്ഥാന കൃഷിവകുപ്പു ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ് പറഞ്ഞു. പക്ഷേ ഉല്‍പാദനം കൂടുന്നതിനോടൊപ്പം വിപണനത്തിലും മൂല്യവര്‍ധനയിലും ഏറെ പുരോഗതി ഉïാകേïതുï്. റബറിന്റെ കാര്യത്തിലായാലും മറ്റു വിളകളുടെ കാര്യത്തിലായാലും ഇത് ശരിയാണെന്ന് അദ്ദേഹം ചൂïിക്കാട്ടി. പഴം-പച്ചക്കറി ഉല്‍പാദനം കൂടുന്നതനുസരിച്ച് അതിന്റെ വിപണനത്തിനായി ആയിരത്തോളം 'ഇക്കോഷോപ്പു'കള്‍ ഗവണ്മെന്റ് സംസ്ഥാനത്തു തുടങ്ങാനുദ്ദേശിക്കുന്നു എന്ന് അറിയിച്ച അദ്ദേഹം റബര്‍ ബോര്‍ഡിന്റെ പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
റബ്ബര്‍ മേഖലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെകുറിച്ച് ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രം ഡയറക്ടര്‍ ജയിംസ് ജേക്കബ് അവതരണം നടത്തി.
ശില്‍പശാലയില്‍ എസ്.കെ സുരേഷ് (ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള), ആര്‍. പ്രശാന്ത് (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, കെ.എസ്.ഐ.ഡി.സി), വി.ആര്‍ ബാലു (മാനേജര്‍, കിന്‍ഫ്ര), ക്യാപ്റ്റന്‍ രമേഷ് ബാബു (പ്രൊജക്ട് ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഇന്‍ ഷിപ്പ് ബില്‍ഡിങ്), വി. മോഹനന്‍ (ജോയിന്റ് റബര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍) എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, റബര്‍ബോര്‍ഡിലെ വികസനോദ്യോഗസ്ഥര്‍, ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍, റബറുല്‍പാദകസംഘം ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രൂപ്പ്ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ് വന്ന ആശയങ്ങള്‍ ബിമല്‍ ഘോഷ് (അസി. ഡയറക്ടര്‍, കൃഷിവകുപ്പ്, പാലാ), ജോര്‍ജ് ഫിലിപ്പ് (അസി. ഡയറക്ടര്‍, കൃഷിവകുപ്പ്, ഈരാറ്റുപേട്ട), മാഗി മെറീന (അസി. ഡയറക്ടര്‍, കൃഷിവകുപ്പ്, മാടപ്പള്ളി), കോര തോമസ് (അസി. ഡയറക്ടര്‍, കൃഷിവകുപ്പ്, പമ്പാടി). മിനി നായര്‍ (അസി. ഡയറക്ടര്‍, കൃഷിവകുപ്പ്, കാഞ്ഞിരപ്പള്ളി) എന്നിവര്‍ അവതരിപ്പിച്ചു.
റബര്‍തൈ നട്ട് ആദ്യത്തെ നാലുവര്‍ഷങ്ങളില്‍ ഇടവിളയായി പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൃഷിചെയ്യുന്നതിന് സഹായം നല്‍കുന്നതാണ് പദ്ധതി. കേരളത്തിലെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുï്. ഇതില്‍ കോട്ടയം ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 600 ഹെക്ടറിനെപ്പറ്റിയുള്ള രൂപരേഖ ശില്‍പശാലയില്‍ തയാറാക്കി.
ഇത് ഉടന്‍തന്നെ കൃഷിമന്ത്രിക്ക് സമര്‍പ്പിച്ച് അന്തിമാംഗീകാരം നേടുന്നതാണ്. റബറിന്റെ അപക്വകാലഘട്ടത്തില്‍ കര്‍ഷകന് വരുമാനം ലഭിക്കുന്നതിനോടൊപ്പം കേരളം പച്ചക്കറിയുടെ ലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുത്തെത്താനും ഈ പദ്ധതി സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരിച്ച് റബര്‍ പാര്‍ക്ക്, ഡിഫന്‍സ് പാര്‍ക്ക് എന്നിവയുടെ നിര്‍മാണത്തിനും റബറുല്‍പാദകസംഘങ്ങളിലെ സമൂഹ റബര്‍ പാല്‍സംസ്‌കരണശാലകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു പദ്ധതിയെക്കുറിച്ചും ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."