HOME
DETAILS
MAL
ഗോകുലം എഫ്.സിയുടെ ലോഗോ പുറത്തിറക്കി
backup
January 13 2017 | 22:01 PM
തിരുവനന്തപുരം: കേരളത്തിന്റെയും മലബാറിന്റെയും ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് മേല്‍ ചിറക് വിരിച്ച് ഇനി ഗോകുലം എഫ്.സിക്ക് പറക്കാം. വെള്ളിയാഴ്ച്ച ഹോട്ടല്‍ താജ് വിവാന്തില്‍ നടന്ന ചടങ്ങില്‍ ടീമിന്റെ ലോഗോയും ജേഴ്‌സിയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഈ വര്‍ഷം കേരളത്തില്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ്, ജി.വി.രാജ, ക്ലബ് ടൂര്‍ണമെന്റുകളില്‍ ടീം ആദ്യം കളിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. 2018ലെ ഐ ലീഗ് ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം കേന്ദ്രീകരിച്ച് ഫുട്‌ബോള്‍ അക്കാദമിക്കും ഗോകുലം ഗ്രൂപ്പ് രൂപം നല്‍കും.
മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കിയാണ് ടീം രംഗത്തിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."