ബംഗ്ലാദേശിന് കൂറ്റന്‍ സ്കോര്‍
വെല്ലിങ്ടണ്‍: മഴയില്‍ കുതിര്‍ന്ന് ആദ്യ ദിനം നഷ്ടമായെങ്കിലും രണ്ടാം ദിനത്തില്‍ പ്രതിഭ തെളിയിച്ച് ബംഗ്ലാദേശ്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ കളിയവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 542 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയിട്ടുണ്ട് ബംഗ്ലാദേശ്.
ഷാകിബ് അല്‍ ഹസന്റെ(217) ഇരട്ട സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മുഷ്ഫിഖുര്‍ റഹീം(159) തകര്‍പ്പന്‍ ഇന്നിങ്സുമായി ഷാകിബിന് മികച്ച പിന്തുണ നല്കി. നാലിന് 160 എന്ന നിലയില്‍ പരുങ്ങിയ ടീമിനെ ഇരുവരും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഒരു ബംഗ്ഗാദേശ് താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്കോറാണ് ഷാകിബ് സ്വന്തമാക്കിയത്. ഷാകിബിന്റെ ആദ്യ ഇരട്ട സെഞ്ച്വറി കൂടിയാണിത്. നേരത്തെ മുഷ്ഫിഖുര്‍ റഹീം, തമീം ഇഖ്ബാല്‍ എന്നിവര്‍ ബംഗ്ലാദേശിന് വേണ്ടി ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്.
276 പന്തില്‍ 31 ബൗണ്ടറിയടങ്ങുന്നതാണ് ഷാകിബിന്റെ ഇന്നിങ്സ്. മുഷ്ഫിഖുറിന്റെ ഇന്നിങ്സില്‍ 23 ബൗണ്ടറിയും ഒരു സിക്സറുമുണ്ട്. അഞ്ചാം വിക്കറ്റില്‍ 359 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ കൂട്ടുകെട്ടാണ് ഇത്. കളിയവസാനിക്കുമ്പോള്‍ സാബിര്‍ റഹ്മാന്(10*) ആണ് ക്രീസില്‍ . മൂന്നു വിക്കറ്റെടുത്ത വാഗ്നര്‍ മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."