HOME
DETAILS

ബസും കാറും കൂട്ടിയിടിച്ചു; ഇരുപതോളം പേര്‍ക്ക് പരുക്ക്

  
backup
May 25 2016 | 20:05 PM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b1%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d-2

കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്കു പരുക്ക്.
എം.സി റോഡില്‍ കുന്നക്കര പാലത്തിന് സമീപം കഴിഞ്ഞ ദിവസം രണ്ടരയോടെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി പോയവരാണ് കാറിലുണ്ടായിരുന്നത്. കാര്‍ കൊട്ടാരക്കരയില്‍ നിന്നും മൈലം വഴി പട്ടാഴിക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുമായി ഇടിക്കുകയായിരുന്നു.
കാര്‍ യാത്രികരായ പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ ഹരീഷ്(35), പത്തനംതിട്ട ഒറ്റപ്ലാമൂട്ടില്‍ വരുണ്‍(26), ഡ്രൈവര്‍ റാഫി(40), തോന്നിയമല കുഴിക്കാല മന്‍സിലില്‍ വിന്‍ഷാദ്(21), ജോണ്‍(35) എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ കലയപുരം സുരേഷ് ഭവനില്‍ സുരേഷ്‌കുമാര്‍ (50), ബസ് യാത്രികരായ എബി ബേബി(30), അജിഷ(2), ദേവകി(79), വി.ആര്‍ അനൂപ്(29), അജിത്ത്(6) എന്നിവര്‍ക്കാണ് പരുക്കേറ്റത്. റാഫിയെ വെഞ്ഞാറുമൂടുള്ള സ്വകാര്യ ആശുപത്രിയിലും കാറിലുണ്ടായിരുന്ന മറ്റുള്ളവരെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും ബസിലുണ്ടായിരുന്നവരില്‍ ചിലരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  37 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  39 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago