എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകനെ അക്രമിച്ച പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍
മൂന്നാര്‍: മൂന്നാറില്‍ എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ഓഫിസിസില്‍ കയറി പ്രവര്‍ത്തകനെ അക്രമിച്ച പഞ്ചായത്ത് മെമ്പറേയും സംഘത്തേയും പൊലിസ് അറസ്റ്റ് ചെയ്തു. കെ.ഡി.എച്ച്.പി കമ്പനി ചൊക്കനാട് എസ്റ്റേറ്റ് വാര്‍ഡ് മെമ്പര്‍ രാമക്യഷ്ണന്‍ (30), ഇയാളുടെ സുഹൃത്തുക്കളായ കറുപ്പസ്വാമി (32), രാജ്കുമാര് (33), മുനിയരാജ് (30) എന്നിവരെയാണ് മൂന്നാര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
കെ.ഡി.എച്ച്.പി കമ്പനിയുടെ ഒറ്റപ്പാറ ഡിവിഷനില്‍ താമസിക്കുന്ന ശിവകുമാര്‍ (36) നാണ് ആക്രമമേറ്റത്. സംഭവത്തെപ്പറ്റി പൊലിസ് പറയുന്നതിങ്ങനെ: പാര്‍ട്ടി ഓഫീസിന് സമീപത്ത് പെയിന്റ് അടിക്കുന്നതിനെചൊല്ലി രാമക്യഷ്ണനും ശിവകുമാറും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു.
തുടര്‍ന്ന് നാലവര്‍ സംഘം ഓഫിസില്‍ കയറി ശിവകുമാറിനെ തടികഷണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇടതുകൈയുടെ രണ്ടുവിരല്‍ ഒടിഞ്ഞ ശിവകുമാറിനെ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമക്യഷ്ണന്‍ ചൊക്കനാട്ടില്‍ നിരവധി അടിപിടിക്കേസുകളില്‍ പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."