ടോം ഉഴുന്നാലിലിന്റെ മോചനം: യു.എന്‍ ഇടപെടലിന് ശ്രമം വേണമെന്ന് കോണ്‍ഗ്രസ്
പാലാ: ഫാ. ടോം ഉഴുന്നാലിലിന്റെ തടവില്‍ നിന്നും മോചിപ്പിക്കാന്‍ യു.എന്നിന്റെ ഇടപെടലിന് എല്ലാ രാഷ്ട്രീയ നേതൃത്വത്തിന്റെയും അടിയന്തിര ശ്രമമുണ്ടാകണമെന്ന് കോണ്‍ഗ്രസ് പാലാ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വേണ്ടത്ര ഗൗരവം കാട്ടാത്തത് ഖേദകരമാണ്. മലയാളികളടക്കമുള്ളവരുടെ അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നീക്കങ്ങള്‍ക്ക് സമാനമായ ചടുലനീക്കങ്ങള്‍ ഉണ്ടായേ മതിയാവൂ.
പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭ്യര്‍ഥന പ്രകാരം മുന്‍ യു.എന്‍ പ്രതിനിധി ഡോ. പ്രമീളാദേവി ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണത്താല്‍ വന്‍കിട രാഷ്ട്രങ്ങളെക്കൂടി മോചനക്രമത്തില്‍ പങ്കാളികളാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കണം. ബ്ലോക്ക് പ്രസിഡന്റ് ആര്‍. സജീവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് ഏ.കെ. ചന്ദ്രമോഹന്‍ ആമുഖാവതരണം നടത്തി. പ്രൊഫ. സതീഷ് ചൊള്ളാനി, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, എന്‍. സുരേഷ്, മണ്ഡലം പ്രസിഡന്റുമാരായ സിറിയക് മഞ്ഞനാനി (മുത്തോലി), ജോസി പൊയ്കയില്‍ (കൊഴുവനാല്‍) ജോഷി കെ. ആന്റണി (എലിക്കുളം), സന്തോഷ് കുര്യത്ത് (കരൂര്‍), ബിജു കുന്നുംപുറം (മീനച്ചില്‍), ബിജോയ് ഇടേട്ട് (പാലാ) തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."