ഫണ്ട് വെട്ടിച്ചുരുക്കി; കുടിവെള്ള പദ്ധതികള്‍ തകരാറിലാകുമെന്ന് കരാറുകാര്‍
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ കുടിവെള്ള പദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കിയതുമൂലം പദ്ധതികള്‍ തകരാറിലാകുമെന്ന് കരാറുകാര്‍. 750 കോടി രൂപയുടെ 139 പ്രധാന പ്രവര്‍ത്തികളാണ് ഇത് മൂലം മുടങ്ങിയിരിക്കുന്നതെന്നും വാട്ടര്‍ അതോറിട്ടി കരാറുകാര്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
2017 മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യേണ്ടിയിരുന്ന പ്രവര്‍ത്തികളും ഇതില്‍ ഉള്‍പ്പെടും. വാകത്താനം, മാഞ്ഞൂര്‍, കാണക്കാരി, കാഞ്ഞിരപ്പള്ളി, കുമാരമംഗലം, മൂര്‍ക്കനാട്, ചീക്കോട്, കാട്ടൂര്‍ പടിയ്ക്കല്‍, തിരൂരങ്ങാടി, കുറ്റിപ്പുറം പദ്ധതികളും ഇതില്‍ ഉള്‍പ്പെടും. ജനുവരി 17 മുതല്‍ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്ക്കുക കൂടി ചെയ്യുന്നതോടെ സംസ്ഥാനത്തെ കുടിവെള്ള മേഖല വലിയ പ്രതിസന്ധിയിലേക്കാവും നീങ്ങുന്നതെന്നും കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസര്‍ക്കാര്‍, കുടിവെള്ള പദ്ധതികള്‍ക്കുള്ള ഫണ്ട് ഗണ്യമായി വെട്ടിച്ചുരുക്കിയതാണ് വാട്ടര്‍ അതോറിട്ടിയുടെ പണക്ഷാമത്തിന് മുഖ്യകാരണം. കേന്ദ്രസര്‍്കകാര്‍ പതിനാറായിരം കോടി രൂപയുടെ കുടിവെള്ള പദ്ധതി വിഹിതം രണ്ടായിരം കോടിയാക്കി കുറവ് ചെയ്തത് എല്ലാ സംസ്ഥാനങ്ങളെയും വബാധിച്ചിട്ടുണ്ട്. ഇതിനിടയില്‍ 2012 മുതലുള്ള കുടിശികയും കൊടുത്തു തീര്‍ക്കേണ്ടതായിട്ടുണ്ട്. കേന്ദ്രവിഹിതം പുനസ്ഥാപിച്ചുകിട്ടാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും കരാറുകാര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ വര്‍ഗ്ഗീസ് കണ്ണമ്പള്ളി, ജോസഫ് ജോണ്‍, തോമസ് സക്കറിയ, എന്‍ ഡി നാരായണന്‍ നായര്‍, ടോട്ടി, റെജി ടി ചാക്കോ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."