മുക്കം കെ.എം.സി.ടിയില്‍ അമിതമായി പിഴ ഈടാക്കുന്നുവെന്ന്
മുക്കം: വിദ്യാര്‍ഥികളില്‍ നിന്ന് അമിതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് മുക്കം കെ.എം.സി.ടി പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥി പ്രതിഷേധം.
എസ്.എഫ്.ഐ, എം.എസ്.എഫ്, എ.ബി.വി.പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തുടര്‍ന്ന് സംസ്ഥാനത്തെ സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വതന്ത്ര്യം നല്‍കുക, സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതാണ് ജിഷ്ണുവിനെ പോലുള്ള നിരവധി പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടാവാന്‍ കാരണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ലിന്റോ ജോസ് പറഞ്ഞു.
എം.എസ്.എഫ് നേതാവ് ഷാക്കിര്‍ പാറയില്‍ അധ്യക്ഷനായി. അരുണ്‍ ഒഴലോട്ട്, ഷമീര്‍ പാഴൂര്‍, വൈശാഖ് കൂടരഞ്ഞി, റാഷിദ് പുള്ളന്നൂര്‍, എം.പി.റഫീഖ്, അഫ്‌സല്‍ കളന്‍തോട്, ഷിജിന്‍കപ്പാല തുടങ്ങിയവര്‍ സംസാരിച്ചു.
താടി വളര്‍ത്തല്‍, ബെഞ്ചില്‍ ചാരിനില്‍ക്കല്‍, കേക്ക് മുറിക്കല്‍ , ബെല്‍റ്റിന്റെയോ ഷൂസിന്റെയോ കളര്‍ മാറല്‍ എന്നിവക്ക് ആയിരം രൂപ മുതല്‍ പതിനായിരം രൂപ വരെ കോളജ് അധികൃതര്‍ പിഴ ഈടാക്കുന്നതായാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."