സി.കെ.പിയുടെ ചെഗുവേര പരാമര്‍ശം
കണ്ണൂര്‍: ചെഗുവേര അനുകൂലപരമാര്‍ശം നടത്തിയ ബി.ജെ.പി നേതാവ് സി.കെ പത്മാനഭന്റെ നിലപാടില്‍ കലിപ്പ് പൂണ്ട് ആര്‍.എസ്.എസ് നേതൃത്വം. ഈ വിഷയത്തില്‍ ബി.ജെ.പിയോ പോഷകസംഘടനകളോ പരസ്യപ്രസ്താവന നടത്തരുതെന്നു ആര്‍.എസ്.എസ് നേതൃത്വം നിര്‍ദേശം നല്‍കി.
കമല്‍, എം.ടി വിഷയങ്ങളില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ ബി.ജെ.പി പ്രചരണജാഥയുടെ ലക്ഷ്യത്തെ വഴിതെറ്റിച്ചുവെന്നും ആര്‍.എസ്.എസ് വിലയിരുത്തുന്നു. കലാകാരന്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെതിരേ അണിനിരക്കുകയും മൃദുസമീപനം പുലര്‍ത്തുന്നവരെതെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് ഈക്കാര്യത്തില്‍ ആര്‍.എസ്.എസിന്റെ നിലപാട്.
സ്വാധി പ്രാച്ചിയുടെ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള കടുത്ത പരാമര്‍ശങ്ങളില്‍ പൊറുതി മുട്ടിയ ആര്‍.എസ്.എസ് കേന്ദ്രനേതൃത്വത്തിനെയും ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഈവിഷയത്തില്‍ ഇനി പ്രതികരണമൊന്നും നടത്തി വഷളാക്കരുതെന്ന ഉഗ്രശാസനയാണ് ആര്‍.എസ്.എസ് പരിവാര്‍ സംഘടനകള്‍ക്കു നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ കുറെക്കാലമായി സി.കെ.പിയും ആര്‍.എസ്.എസ് നേതൃത്വവും തമ്മിലുള്ള ശീതസമരമാണ് എ.എന്‍ രാധാകൃഷ്ണനെതിരേയുള്ള പൊളിച്ചെഴുത്തിലൂടെ പുറത്തുവന്നതെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദേശീയസമിതിയംഗമായ സി.കെ.പി പത്മനാഭന്‍ രണ്ടുതവണ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പി കോര്‍കമ്മിറ്റിയംഗവും പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ്.
ദേശീയ ജനറല്‍ സെക്രട്ടറി പദവി വഹിക്കുന്ന കൃഷ്ണദാസിന് തെലുങ്കാനയുടെ ചുമതലകൂടിയുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഏറെക്കുറെ ഒറ്റപ്പെട്ടുകഴിയുകയാണ് സി.കെ.പി.ആര്‍. എസ്.എസ് അപ്രീതിക്കിരയായതു കാരണം കണ്ണൂരിലെ പാര്‍ട്ടി പരിപാടികളില്‍പ്പോലും സി.കെ.പി തഴയപ്പെട്ടിരിക്കുകയാണ്. ഇതിനിടയില്‍ സി.പി. എമ്മുമായി അടുപ്പത്തിലാണെന്ന അഭ്യൂഹവുമുണ്ടായി. റേഷന്‍, കറന്‍സി വിഷയമുയര്‍ത്തി എ. എന്‍ രാധാകൃഷ്ണന്‍ നയിച്ച ജാഥയില്‍ കമല്‍, ചെഗുവേരെ വിഷയങ്ങളുയര്‍ത്തിയത് ജാഥയുടെ മാറ്റുകുറച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.
സി.കെ.പി പറഞ്ഞത്
കമല്‍ സിനിമാരംഗത്ത് ശ്രദ്ധേയമായസംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. അദ്ദേഹം രാജ്യസ്‌നേഹിയാണ്. ദേശീയഗാനം പാടരുതെന്ന് കമല്‍ പറഞ്ഞതായി അറിയില്ല.
ചലച്ചിത്രോത്സവ വേദിയിലെ ദേശീയഗാന വിഷയത്തില്‍ പൊലിസ് കമലിന്റെ അഭിപ്രായം തേടണമായിരുന്നു. ഒരാള്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം. പാകിസ്താനിലുള്ളവരെയും കൂടി ഇങ്ങോട്ടുകൊണ്ടുവരണമെന്നാണ് തന്റെ അഭിപ്രായം. അതാണ് അഖണ്ഡ ഭാരതം.
ഡി.വൈ.എഫ്. ഐ ചെഗുവേരയുടെ ചിത്രം ഉപയോഗിച്ചതുകൊണ്ട് ചെഗുവേരയെ വേറെ രീതിയില്‍ കാണുന്നത് ശരിയല്ല. ഞാന്‍ മനസിലാക്കിയതും പഠിച്ചതും വച്ചാണ് ചെഗുവേരയെ വിലയിരുത്തുന്നത്. 20വര്‍ഷം മുന്‍പു തന്നെ യുവമോര്‍ച്ച ക്യാംപുകളില്‍ ചെഗുവേരയുടെ ജീവചരിത്രം പഠിക്കണമെന്നു താന്‍ പറഞ്ഞിട്ടുണ്ട്. സിദ്ധാര്‍ഥ രാജകുമാരനെപ്പോലെയാണ് ചെഗുവേര. അദ്ദേഹത്തെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണം.എം.ടി മലയാള സാഹിത്യത്തിലെ ഹിമാലയമാണെന്നും അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും സി.കെ.പി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."