മനുഷ്യജാലിക: പ്രചാരണത്തിന് അന്തിമരൂപമായി
അരീക്കോട്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ അരീക്കോട് നടക്കുന്ന ഈസ്റ്റ് ജില്ലാ മനുഷ്യജാലികയുടെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന വിവിധപ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപമായി.
ശാഖാ തലങ്ങളില്‍ പദയാത്ര, മേഖലാ കമ്മിറ്റികള്‍ക്ക് കീഴില്‍ വാഹനജാഥകള്‍, സൗഹൃദ സംഗമങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് മനുഷ്യജാലികയുടെ ഭാഗമായി നടത്തുന്നത്. 19, 21, 22 തിയതികളില്‍ അരീക്കോട് മേഖലയില്‍ വാഹന ജാഥ നടക്കും. 19ന് പൂങ്കുടിയില്‍ നിന്നാരംഭിച്ച് 22ന് പന്നിപ്പാറയില്‍ സമാപിക്കും. ഇബ്രാഹിം തങ്ങള്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എടവണ്ണപ്പാറ മേഖലാ വാഹനജാഥ 20ന് കണ്ണിയ്യത്ത് ഉസ്താദ് മഖാം സിയാറത്തോടെ ആരംഭിക്കും. 21ന് മുണ്ടുമുഴിയില്‍ സമാപിക്കും. സയ്യിദ് ബി.എസ്.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കിഴിശ്ശേരി മേഖലാ ജാഥാ 22ന് രാവിലെ എട്ടിന് കടുങ്ങല്ലൂരില്‍ നിന്ന് തുടങ്ങി കിഴിശ്ശേരിയില്‍ സമാപിക്കും. എം.പി കടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യും. കൊണ്ടോട്ടി മേഖലാ ജാഥ 20ന് ഓമാനൂര്‍ ശുഹദാ മഖാമില്‍ നിന്ന് തുടങ്ങും. ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. പുളിക്കല്‍ മേഖലാ വാഹന ജാഥ 20ന് പുതിയേടത്ത് പറമ്പില്‍ നിന്ന് തുടങ്ങി പുളിക്കലില്‍ സമാപിക്കും. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം ഉദ്ഘാടനം ചെയ്യും. 20ന് ചൂളാട്ടിപാറയില് സൗഹൃദ സംഗമം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ഇസ്മാഈല്‍ മുത്തേടം, കെ.ടി അഷ്റഫ് (മുസ്ലിംയൂത്ത് ലീഗ്), അജീഷ് എടാലത്ത് (കോണ്‍ഗ്രസ്), അഡ്വ. മുഹമ്മദ് ഷെരീഫ് (ഡി.വൈ.എഫ്.ഐ) സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."