അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തിന് പ്രസക്തിയേറുന്നു: മന്ത്രി പി തിലോത്തമന്‍
ചേര്‍ത്തല: സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അര്‍ദ്ധനാരീശ്വര സങ്കല്പത്തിനു പ്രസക്തിയേറെയാണെന്ന് ഭക്ഷ്യവകുപ്പു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സത്രി അബലയാണ്, നാലു ചുവരുകള്‍ക്കുള്ളില്‍ കഴിയേണ്ടവളാണെന്ന പഴയ സങ്കല്‍പ്പത്തിന് മാറ്റം വരുത്തി, സ്ത്രീ സമത്വത്തിന്റെ മഹത്തായ സന്ദേശമാണ് അതു നല്കുന്നതെന്ന് മന്ത്രി പറഞ്ഞു. കണ്ടമംഗലം രാജരാജേശ്വരി മഹാദേവീ ക്ഷേത്രത്തിലെ ശ്രീകോവില്‍ ശിവക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രദീപ പ്രകാശനം ചലച്ചിത്രതാരം ഷീല നര്‍വ്വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ.പി.നടരാജന്‍ അധ്യക്ഷനായി. ക്ഷേത്രം ശില്പികളെ എ.എം.ആരിഫ് എം.എല്‍.എ ആദരിച്ചു. ടി.ആര്‍.രാമചന്ദ്രന്‍ പ്രതിഷ്ഠാ സന്ദേശം നല്കി.പത്മിനിപങ്കജാക്ഷന്‍,സന്ധ്യാബെന്നി,രാജീവ് ആലുങ്കല്‍, ഗീതമ്മ ഗോപാലകൃഷ്ണന്‍,പി.ഡി.ഗഗാറിന്‍,രാമചന്ദ്രന്‍ കൈപ്പാരിശ്ശേരില്‍,ഷാജി.കെ.തറയില്‍,പി.ജി.സദാനന്ദന്‍, വി.എം.അരുണ്‍കുമാര്‍,ബി.പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."