HOME
DETAILS
MAL
മെഡാലിയോണ്‍ - 2017 17,18 തീയതികളില്‍ കോട്ടയത്ത്
backup
January 15 2017 | 20:01 PM
അതിരമ്പുഴ: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഡിവിഷന്‍ ഓഫ് ഹെല്‍ത്ത് മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പൊതുജനാരോഗ്യ രംഗത്തെയും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലേയും നൂതന സാധ്യതകളേയും പ്രവണതകളെയും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് 'മെഡാലിയോണ്‍-2017' ഫെബ്രുവരി 17,18 തീയതികളില്‍ കോട്ടയം 'വിന്‍സര്‍ കാസില്‍ ലേക്ക് റിസോര്‍ട്ടില്‍' വച്ച് നടത്തുന്നു.
സര്‍വകലാശാലാ വൈസ്ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി അഞ്ചിന് അവസാനിക്കും. ഫോണ്‍: 9562842321, 8891366453, 0481 - 6061017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."