ആലപ്പുഴയിൽ കെ.സി വേണുഗോപാലിന്റെ ഫ്ലെക്സ് നശിപ്പിച്ചു
ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്ലെക്സ് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തെരഞ്ഞെടുപ്പ് പരസ്യത്തിന്റെ ഭാഗമായി ഉള്ള ഫ്ലെക്സ് സ്ഥാപിച്ചിരുന്നത്. വ്യക്തിയുടെ സമ്മതത്തോടെയാണ് ഫ്ലെക്സ് സ്ഥാപിച്ചിരുന്നത്. എന്നാൽ ഇത് തീയിട്ട് നശിപ്പിച്ച നിലയിൽ രാവിലെ കാണുകയായിരുന്നു.
അതേസമയം, ഇന്നലെ യുഡിഎഫ് തെരുവ് നാടക വേദിയിൽ സിപിഎം - യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലെക്സ് നശിപ്പിച്ചത്. എന്നാൽ ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുള്ളതായി അറിവില്ല.
തെരുവ് നാടകം നടക്കുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ വേദിയിയിലേക് ഇരച്ചു കയറിയത് സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു . അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാടകം അലങ്കോലപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് സിപിഐഎം പ്രവര്‍ത്തകര്‍ നാടകം അലങ്കോലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."