കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; പിജി പ്രവേശനം, പൊതുപ്രവേശന പരീക്ഷ തീയതി നീട്ടി
2024-25 അധ്യയന വര്‍ഷം സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പിജി/ ഇന്റഗ്രേറ്റഡ് പിജി, സര്‍വകലാശാല സെന്ററുകളിലെ എം.സി.എ, എം.എസ്.ഡബ്ല്യൂ, ബിപിഎഡ്, ബിപിഇഎസ്, ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളജുകളിലെ എം.പി.എഡ്, ബി.പി.എഡ്, ബി.പി.ഇ.എസ്.
ഇന്റഗ്രേറ്റഡ് എം.എസ്.ഡബ്ല്യൂ, എം.എ ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്.സി ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CUCAT 2024) ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ 26 വരെ നീട്ടി.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളില്‍ തിരഞ്ഞെടുത്ത പ്രോഗ്രാം, കോളജ്, പരീക്ഷാകേന്ദ്രം എന്നിവ ഒഴികെയുള്ള തിരുത്തലുകള്‍ ആവശ്യമെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മതിയായ രേഖകളും CAP IDയും സഹിതം മെയില്‍ അയക്കണം.
പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് (admission.uoc.ac.in ) സന്ദര്‍ശിക്കാം. ഫോണ്‍: 0494 2407016, 2407017.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ/ബി.എം.എം.സി (സി.ബി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്). റഗുലര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള ലിങ്ക് 25 വരെ വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."