അധികൃതരുടെ മൗനാനുവാദത്തോടെ റോഡിലേക്ക് മലിനജലം ഒഴുക്കിവിടുന്നു
കരുനാഗപ്പള്ളി: റോഡിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് മൂലം ദുര്‍ഗന്ധവും പകര്‍ച്ചവ്യാധിയും പിടിപ്പെടുമെന്നുള്ള ആശങ്കയുമായി നാട്ടുകാര്‍. തഴവാ ഗ്രാമപഞ്ചായത്ത് ഇരുപതാം വാര്‍ഡ് കുളവയലില്‍ പ്രദേശമാണ് പകര്‍ച്ചവ്യാധിയുടെ പിടിയില്‍. നിരവധി വീടുകളില്‍ നിന്നും പൈപ്പില്‍ കൂടി കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിന ജലം കോണ്‍ക്രീറ്റ് റോഡിലേക്ക് ഒഴുക്കിവിടുകയും ഇവ റോഡിന് സമീപത്തെ താഴ്ചയായ പുരയിടത്തില്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധമുണ്ടാകുകയും ചെയ്യുന്നു. ഈ പ്രദേശങ്ങളില്‍ പലര്‍ക്കും അതിസാരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
പഞ്ചായത്തിലും ആരോഗ്യഗവിഭാഗത്തിലും പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മലിനജലം തുറസായ സ്ഥലങ്ങളിലേക്ക് ഒഴുക്കിവിടുന്നതിനു രഹസ്യമായി പൈപ്പ് ഇടുന്നത് വ്യാപകമാണ്. ഇത്തരത്തില്‍ പലരും തഴവ പാറ്റോലി തോടു കൈയ്യേറി മലിനജലം ഒഴുക്കിവിടുകയാണ് ചെയ്യുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ തൊഴിലാളികള്‍ പാറ്റോലി തോട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി തോട്ടില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ചൊറിച്ചിലടക്കം രോഗങ്ങള്‍ വന്നിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."