സന്നദ്ധ സംഘടനകള്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കണം: മന്ത്രി എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: നാട് അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ സന്നദ്ധ സംഘടനകള്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്ന പദ്ധതികള്‍ ഏറ്റെടുത്ത് നടത്തണമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ആവശ്യപ്പെട്ടു.
പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് അര്‍ബുധ രോഗമടക്കം മാരകരോഗബാധ മൂലം ദുരിതം അനുഭവിക്കുന്നവരേയും കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ച് വടക്കാഞ്ചേരി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സംഘടിപ്പിച്ച സാന്ത്വന ഉല്ലാസ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പരമ്പരാഗത നീര്‍ച്ചാലുകളും തോടുകളും വൃത്തിയാക്കി സംരക്ഷിക്കുന്ന കര്‍മപദ്ധതിക്ക് രൂപം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കല്‍ അധ്യക്ഷനായി. സിനിമാ താരം നിയാസ് ബക്കര്‍, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എ.കെ സുരേന്ദ്രന്‍, സുജാത ശ്രിനിവാസന്‍, കെ. സേതുമാധവന്‍, ഇ.ഡി ദീപക്, ജയകൃഷ്ണന്‍, തോമാസ് തരകന്‍, ഡോ. കെ.ആര്‍ സുനില്‍ കുമാര്‍, ഡാനി ഐസക് ജോണ്‍ സംസാരിച്ചു.
ഡോ. കെ.എ ശ്രീനിവാസന്‍ സ്വാഗതവും യു. കരുണാകരന്‍ നന്ദിയും പറഞ്ഞു.
വടക്കാഞ്ചേരി, തെക്കുംകര പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റികളും കരുമത്ര അല്‍ഫോണ്‍സ ഹോമും ലയണ്‍സ് ക്ലബുമായി സഹകരിച്ചാണ് സാന്ത്വന ഉല്ലാസ സംഗമം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."