പെരുമ്പ പുഴയിലേക്ക് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാര്‍ പിടികൂടി
പയ്യന്നൂര്‍: പെരുമ്പ പുഴയിലേക്ക് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. പെരുമ്പ മരമില്ലിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിനുള്ളിലേക്ക് കയറ്റിയിട്ട് പൈപ്പ് വഴി മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതിനിടയിലാണ് ലോറി പിടികൂടിയത്. കക്കൂസ് മാലിന്യം ഉള്‍പ്പടെയാണ് ലോറിയിലെത്തിച്ചതെന്നു നാട്ടുകാര്‍ ആരോപിച്ചു.
പുഴയില്‍ എടാട്ട് ഭാഗത്ത് പുഴയില്‍ കഴിഞ്ഞ ദിവസം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. അതോടൊപ്പം മസ്യതൊഴിലാളികള്ക്ക് ചൊറിച്ചില്‍ ഉള്‍പ്പെടെ അനുഭപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരും മത്സൃ തൊഴിലാളികളും കര്‍ശന നിരീക്ഷണം നടത്തി വരികയാണ്. അതിനിടെയാണ് ടാങ്കറില്‍ മാലിന്യം എത്തിക്കുന്നതായി സൂചന ലഭിച്ചത്.
തുടര്‍ന്നാണ് ലോറി നാട്ടുകാര്‍ തടഞ്ഞത്. സംഭവമറിഞ്ഞ് പയ്യന്നൂര്‍ പൊലിസും സ്ഥലത്തെത്തി. കഴിഞ്ഞ മാസമാണ് പെരുമ്പപുഴ ജനകീയ പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്.
പയ്യന്നൂര്‍ എസ്.ഐ ബിജോയിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലിസ് ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിലെ പ്രമുഖ ഹോട്ടലില്‍ നിന്നുള്ള മാലിന്യമാണ് പുഴയിലേക്ക് ഒഴുക്കാന്‍ ലോറിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."