മക്കള്‍ സംരക്ഷിക്കാതെ ഒറ്റപ്പെട്ട വൃദ്ധനെ ഗാന്ധിഭവന്‍ ഏറ്റെടുത്തു
കായംകുളം: മക്കള്‍ സംരക്ഷിക്കാതെ അവശനായി കഴിഞ്ഞിരുന്ന വൃദ്ധനെ ഗാന്ധിഭവന്‍ ഏറ്റെടുത്തു.എരുവ കോയിക്കല്‍പ്പടി, ആലാകുളത്തിന്റെ വടക്കതില്‍ ഗംഗാധരന്‍പിള്ള (75)നെയാണ് ഗാന്ധിഭവന്‍ ഏറ്റെടുത്തത്. രണ്ട് ആണ്‍മക്കള്‍ ഉള്ള ഗംഗാധരന്‍ കഴിഞ്ഞ 10 ദിവസമായി ആകെ അവശ നിലയിലായിരുന്നു. മൂത്തമകന്‍ സ്‌ട്രോക്ക് ബാധിച്ച് കിടക്കുകയാണ്.
ഇളയമകന്‍ സംരക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് എന്നിട്ടും നോക്കാതെ ഇരിക്കുകയാണ്. മക്കള്‍ സംരക്ഷിക്കാത്തതിനെ തുടര്‍ന്ന് സഹോദരിയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. സഹോദരി രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മരണപ്പെടുകയും ചെയ്തതോടെ ഗംഗാധരന്‍പിള്ള ഒറ്റപ്പെടുകയായിരുന്നു.
ശരീരമാസകലം മുറിവുകളും ദുര്‍ഗന്ധവും വമിച്ച് കിടന്ന ഗംഗാധരനെ സഹോദരി പുത്രന്‍ എത്തിയാണ് ചികിത്സ നല്‍കിയത്. തുടര്‍ന്ന് കായംകുളംപൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കായംകുളം എസ്.ഐ. രാജേന്ദ്രന്റെയും മുനിസിപ്പല്‍ ടൗണ്‍സിലര്‍ കാവില്‍ നിസാമിന്റെയും ഇടപെടലിനെ തുടര്‍ന്ന് ഗാന്ധിഭവന്‍ ഏറ്റെടുക്കാന്‍ തയ്യാറാകുകയായിരുന്നു. കായംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സദന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കാവില്‍നിസാം, അബ്ദുല്‍മനാഫ്, സി.പി.ഐ(എം) എല്‍.സി. മെമ്പര്‍ ഹരികുമാര്‍, ശ്രീജിത്ത് പത്തിയൂര്‍, സദാശിവന്‍പിള്ള, സുധീര്‍ കോയിക്കപ്പടി, ഹുസൈന്‍ എന്നിവരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഗാന്ധിഭവന്‍ സംസ്ഥാ കോ-ഓഡിനേറ്റര്‍ മുഹമ്മദ് ഷമീര്‍ ഗംഗാധരനെ ഏറ്റെടുത്ത് ഗാന്ധിഭവനില്‍ എത്തിച്ചു. മക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ഗാന്ധിഭവനില്‍ എത്തി ഗംഗാധരന്റെ ശരീരത്തിലെ മുറിവുകള്‍ പരിശോധിച്ചപ്പോള്‍ അഴുകിയ രൂപത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു.
ഗാന്ധിഭവന്‍ ലീഗല്‍ സെല്‍ കേസെടുക്കുമെന്ന് സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."