HOME
DETAILS
MAL
എസ്.പി ചിഹ്നം: തെര. കമ്മിഷന്‍ ഇന്ന് തീരുമാനം പറഞ്ഞേക്കും
backup
January 16 2017 | 03:01 AM
ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിനു മേലുള്ള അവകാശത്തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നു വിധി പറഞ്ഞേക്കും. ഇരുവിഭാഗത്തിനും ചിഹ്നം അനുവദിക്കാതെ ചിഹ്നം തെരഞ്ഞെടുപ്പില്‍നിന്നു മരവിപ്പിക്കാനാണു സാധ്യത. കഴിഞ്ഞ വെള്ളിയാഴ്ച നസീം സൈദി അധ്യക്ഷനായ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിഷനു മുന്‍പാകെ അഖിലേഷ്-മുലായം വിഭാഗങ്ങളുടെ വാദം നടന്നിരുന്നു. എന്നാല്‍, വിഷയത്തില്‍ അന്തിമ തീരുമാനം പറയുന്നത് മറ്റൊരവസരത്തിലേക്കു മാറ്റുകയായിരുന്നു. അഖിലേഷ് യാദവ് എസ്.പിയുടെ ദേശീയ പ്രസിഡന്റായി പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."