ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തത്തോടെ ഊര്‍ജ്ജ മേഖലകളില്‍ സഊദിയില്‍ പദ്ധതികള്‍ വരുന്നു
റിയാദ്: ഇന്ത്യന്‍ കമ്പനികളുടെ സഹകരണത്തോടെ സഊദിയില്‍ പുനരുപയോഗ, സൗരോര്‍ജ്ജ മേഖലകളില്‍ പദ്ധതികള്‍ വരുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുത്ത സഊദി കമ്പനികളും ഇന്ത്യന്‍ കമ്പനികളും ഇതേ കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തി.
സൗരോര്‍ജ്ജ മേഖലയില്‍ സഊദിയില്‍ വരും വര്‍ഷങ്ങളില്‍ പതിനായിരം കോടി ഡോളറിലേറെ വരുന്ന ബൃഹത്തായ നിക്ഷേപങ്ങളാണ് വിവിധ കമ്പനികള്‍ ലക്ഷ്യമിടുന്നത്. വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷയിലാണ് സഊദി ഇന്ത്യ ജോയന്റ് ബിസിനസ് കൗണ്‍സില്‍.
പ്രഥമമായി ലക്ഷ്യമിടുന്ന സൗരോര്‍ജ്ജ മേഖലയിലെ പദ്ധതികള്‍ക്കാണ് സഊദി സംഘം പ്രധാനമായും മുന്നോട്ടു വെച്ചതെന്ന് കൗണ്‍സില്‍ പ്രസിഡന്റ് ഡോ: കാമില്‍ അല്‍ മുന്‍ജിദ് പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ കാണുന്ന സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുന്നതിനു ഇന്ത്യന്‍ കമ്പനികള്‍ വലിയ താല്‍പര്യമാണ് പ്രകടിപ്പിച്ചത്.
പുനരുപയോഗ, സൗരോര്‍ജ്ജ മേഖകളില്‍ സഊദിയില്‍ വലിയ സാധ്യതയാണുള്ളത്. സൗരോര്‍ജ്ജത്തില്‍ നിന്നും കാറ്റാടി ഉപയോഗിച്ചുമുള്ള വൈദ്യുതി ഉല്‍പാദനത്തിന് നിക്ഷേപ അവസരങ്ങള്‍ ഉണ്ടണ്ടാാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തില്‍ രണ്ടണ്ടു ദശകത്തിനുള്ളില്‍ 48 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപമാടാണ് ആവശ്യമുള്ളതെന്നാണ് അന്തരാഷ്ട്ര എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍.
അതിനാല്‍ തന്നെ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കായി ഇന്ത്യ, ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങളുടെ വലിയ തോതിലുള്ള സഹകരണമാണ് സൂഊദി പ്രതീക്ഷിക്കുന്നതെന്ന് സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് ഡയറക്റ്റര്‍ ബോര്‍ഡ് അംഗം അബ്ദുല്ല അല്‍ മലീഹി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."