ഡല്‍ഹിയില്‍ നൂറോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പതിനാല് വര്‍ഷത്തിനിടെ നൂറോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത തയ്യല്കാരന് ഡല്‍ഹിയില്‍ അറസ്റ്റില്‍. അഞ്ച് കുട്ടികളുടെ പിതാവായ സുനില്‍ രസ്തോഗി എന്ന 38 കാരനാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറില്‍ മൂന്ന് പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
തന്നെ മാതാപിതാക്കള്‍ വസ്ത്രങ്ങള്‍ നല്കാന് പറഞ്ഞയച്ചതാണ് എന്നു പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളെ സമീപിച്ചിരുന്നത്. ഇയാള്‍ ഡല്‍ഹിക്കകത്തും പുറത്തുമായി യാത്രകള്‍ നടത്തിയിരുന്നതായും പൊലിസ് പറഞ്ഞു. 2006 ല്‍ ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ജയിലില്‍ ആറ് മാസത്തോളം ഇയാള്‍ കഴിഞ്ഞിട്ടുണ്ട്.
7 നും 10 നും ഇടയ്ക്കുള്ള കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോകുന്ന കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
തയ്യല്‍ക്കാരനായി ജോലി ചെയ്യുന്ന സുനില്‍ രസ്തോഗി അഞ്ചു കുട്ടികളുടെ പിതാവാണ്. ഇതില്‍ മൂന്ന് പേരും പെണ്‍കുട്ടികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."