ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രമീളാ ജയപാല്‍ ബഹിഷ്്കരിക്കും
വാഷിങ്ടണ്‍: ഈമാസം 20ന് യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യു.എസ് ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി പ്രമീള ജയപാല്‍. അന്ന് തന്റെ മണ്ഡലത്തില്‍ മറ്റു പരിപാടികളില്‍ സംബന്ധിക്കുമെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ട്രംപിന്റെ അഭയാര്‍ഥി നയത്തിലും മുസ്‌ലിംകള്‍ക്കുമെതിരേയുള്ള നിലപാടിലും പ്രതിഷേധിച്ച് പ്രമീള നേരത്തെ രംഗത്തുവന്നിരുന്നു. ട്രംപിന്റെ നയങ്ങള്‍ക്കെതിരേ പോരാടുമെന്നും അവര്‍ വ്യക്തമാക്കി. ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ കുടിയേറ്റ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ച നടത്തുമെന്ന് പ്രമീള പറഞ്ഞു. അഭയാര്‍ഥികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനാണ് യോഗമെന്നും പ്രമീളയെ ഉദ്ധരിച്ച് സ്ട്രാന്‍ഗെര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് കോണ്‍ഗ്രസിന്റെ ഏഴാമത്തെ കോണ്‍ഗ്രഷനല്‍ ജില്ലയില്‍ നിന്നാണ് പ്രമീള തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്. തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമെന്നും രാജ്യത്തെ ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ജയപാല്‍ വാഷിങ്ടണിലെ വെസ്റ്റ്‌ലെയ്ക് പാര്‍ക്കില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു പറഞ്ഞു. തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും പ്രമീള പറഞ്ഞു.
പ്രമീളയൊടൊപ്പം ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 20 മറ്റ് പ്രതിനിധികളും ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."