ഒന്നാം നമ്പര്‍ സ്റ്റാന്‍ഡില്‍ ടാങ്ക് നിറഞ്ഞ് കക്കൂസ് മാലിന്യം പുറത്തേക്ക്
ചങ്ങനാശ്ശേരി: നൂരുകണക്കിനു യാത്രക്കാര്‍ ദിവസേന വന്നുപോകുന്ന വാഴൂര്‍ റോഡിലെ ഒന്നാം നമ്പര്‍ ബസ് സ്റ്റാന്റില്‍ കക്കൂസ് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി.
മഴ ആരംഭിച്ചതോടൊണ് ഇവ നിറഞ്ഞ് പുറത്തേക്കൊഴുകാന്‍ ആരംഭിച്ചിട്ടുള്ളത. ബസുകള്‍ പാര്‍ക്കു ചെയ്യുന്നിടങ്ങളിലും യാത്രക്കാര്‍ നില്ക്കുന്നിടങ്ങളിലുമെല്ലാം ഇവ ഒഴുകി എത്തുന്നുണ്ട. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് സമാനമായ നിലയില്‍ ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകിയതിനെത്തുടര്ന്ന് നഗരസഭ ഇടപെട്ട് പരിഹാരം കാണുകയും തുടര്‍ന്ന് പുതിയ കംഫര്‍ട്ട സ്റ്റേഷനും സ്ഥാപിച്ചിരുന്നു.
എന്നാല്‍ പഴയ ടാങ്കുകള്‍ നിലനിര്‍ത്തി സ്ഥാപിച്ചതു കാരണം ഏതു സമയവും ഇവ നിറയുന്നതും പതിവാണ്. പൂര്‍ണമായും ഇതിലെ മാലിന്യം നീക്കാത്തതാണ് ഇതിനുകാരണം.സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്.ടി.സി സ്റ്റാന്റിലേക്കും പി.എം.ജെ കോംപ്ലക്സിലേക്കും പോകാനുള്ള എളുപ്പവഴിയായതുകാരണം നൂറുകണക്കിനു യാത്രക്കാരാണ് ഈ കംഫര്‍ട്ടു സ്റ്റേഷനു സമീപത്തുകൂടി കടന്നുപോകേണ്ടിവരുന്നത്. ഇതുകാരണം ഈ മാലിന്യത്തില്‍ ചവിട്ടാതെ പോകാനും കഴിയുന്നില്ല. മഴ ആരംഭിച്ചതോടെ പകര്‍ച്ച വ്യാധികള്‍ പകരാനുള്ള സാധ്യത മുന്നില്‍കണ്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."