കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനം: പ്രത്യേക ഗ്രാമ-വാര്‍ഡ് സഭകള്‍ ചേരും
ആലപ്പുഴ: ജനുവരി 30 കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനമായി ആചരിക്കുമെന്നും പ്രത്യേക ഗ്രാമ-വാര്‍ഡ് സഭകള്‍ ചേരുമെന്നും ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു.
കുഷ്ടരോഗ ബോധവത്കരണ പരിപാടിയായ സ്പര്‍ശുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു കളക്ടര്‍. കുഷ്ഠരോഗത്തെക്കുറിച്ച് സന്ദേശം നല്‍കുന്നതിനായി നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ്-ഗ്രാമ സഭകള്‍ ചേരുന്നതിന് നിര്‍ദേശം നല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നഗരസഭാ സെക്രട്ടറിമാര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. ഗ്രാമസഭയില്‍ ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സോ കുഷ്ഠരോഗത്തെക്കുറിച്ച് ക്ലാസെടുക്കും. ഗ്രാമപഞ്ചായത്തംഗം കുഷ്ഠരോഗ നിര്‍മാര്‍ജന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഗ്രാമ-വാര്‍ഡ് സഭകള്‍ കൂടുന്നതിനായി നഗരസഭാ ചെയര്‍മാന്റെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും യോഗം പ്രാദേശികതലത്തില്‍ വിളിക്കാന്‍ നിര്‍ദേശം നല്‍കി. ജനുവരി 30ന് സ്‌കൂളുകളില്‍ അസംബല്‍ കൂടി നിര്‍മാര്‍ജന പ്രതിജ്ഞയെടുക്കും. 30 മുതല്‍ നടക്കുന്ന പക്ഷാചരണത്തിന്റെ ഭാഗമായി ബോധവല്‍കരണ പരിപാടികള്‍, ത്വക് പരിശോധന ക്യാമ്പുകള്‍, വീഡിയോ പ്രദര്‍ശനം എന്നിവ നടക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. ഡി. വസന്തദാസ്, ഡോ.സി.മുരളീധരന്‍, ആര്‍.സി.എച്ച്. ഓഫീസര്‍ കെ.ബി. മോഹന്‍ദാസ്, ഡോ.സൈറു ഫിലിപ്പ്, ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. ഹരികുമാര്‍, ഡിവൈ.എസ്.പി. കെ. സുഭാഷ്, ഡോ. സംഗീത ജോസഫ്, ഡോ. റ്റി.എസ്. സിദ്ധാര്‍ഥ്, ഡോ. അനു വര്‍ഗീസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, റോട്ടറി ക്ലബ് പ്രതിനിധി എം.ദേവരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."