അവസരോചിത ഇടപെടല്‍ വേണം
വെള്ളിയാഴ്ചകളില്‍ നമ്മുടെ പള്ളികളില്‍ സ്കൂള്‍കുട്ടികള്‍ തിക്കിത്തിരക്കുണ്ടാക്കുന്നതു നിത്യ കാഴ്ചയാണ്. എത്രയും പെട്ടെന്നു കടമ നിര്വഹിച്ചുപോവാന് ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ തിരക്കുകൂട്ടല്‍. എന്നാല്‍, ചില പള്ളികളില്‍ പള്ളിയുടെ മുകള്‍ ഭാഗമോ വരാന്തകളോ കുട്ടികള്‍ക്ക് ഒഴിഞ്ഞുകൊടുക്കലാണു പതിവ്. ഇതുകാരണം ഖുത്തുബ നടക്കുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കുകയും കളിതമാശകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കുട്ടികളെ ശ്രദ്ധിക്കാനോ കോലാഹലങ്ങളില്‍നിന്നു പിന്തിരിപ്പിക്കാനോ ആരും മുതിരാറില്ല.
വളരെ പ്രസിദ്ധമായ ഒരു നാട്ടില്‍ ഒരു സ്കൂളിലെ പി.ടി.എ യോഗത്തില്‍ കുട്ടികള്‍ ജുമുഅ നിസ്കാരത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ചു രക്ഷിതാക്കള്‍ പരാതി പറഞ്ഞപ്പോള്‍ ആ അധ്യാപകന് തിരിച്ചു ചോദിച്ചത് 'എന്തിനാണു കുട്ടികള്‍ പള്ളിയില്‍ പോവുന്നത്. അവര്‍ പള്ളിയുടെ മുകള്‍ഭാഗത്തു കാട്ടിക്കൂട്ടുന്നത് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ' എന്നായിരുന്നു.
ഈ ചോദ്യം യാഥാര്‍ഥ്യമാണെന്ന വസ്തുത ഇത്തരം കാംപസുകളുടെയും സ്കൂളുകളുടെയും അടുത്തുള്ള പള്ളികളില്‍ ജുമുഅക്കു പോയി കുട്ടികളിരിക്കുന്നത് ശ്രദ്ധിക്കുന്ന ആര്‍ക്കും മനസ്സിലാവും. ഇതിനു പരിഹാരമുണ്ടാക്കേണ്ടതു പള്ളി ഭരിക്കുന്നവരും പള്ളിയിലെ ഉസ്താദുമാരും നാട്ടിലെ അഭ്യുദയകാംക്ഷികളുമാണ്.
അച്ചടക്കബോധവും അനുസരണശീലവും കുട്ടികളില്‍ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ അല്ലാഹുവിന്റെ ഭവനമായ പള്ളികളിലെങ്കിലും അച്ചടക്കത്തോടെ ഇരിക്കുന്നതിനും മറ്റു വിശ്വാസികളെ ശല്യപ്പെടുത്താതിരിക്കാനും കര്‍ശന നിര്‍ദേശങ്ങളും തീരുമാനങ്ങളും ഉത്തരവാദപ്പെട്ടവരില്‍നിന്ന് ഉണ്ടാവണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."