HOME
DETAILS

മദ്യനയവും സുപ്രിംകോടതി വിധിയും

  
backup
January 17 2017 | 23:01 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5

മദ്യവിരുദ്ധപ്രസ്ഥാനത്തിന്റെ ചരിത്രം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. ഖാദിപ്രസ്ഥാനത്തേക്കാള്‍ പ്രാധാന്യം അന്നു മദ്യവിരുദ്ധപ്രസ്ഥാനത്തിനായിരുന്നു. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയിലും മദ്യനിരോധനം ഏറ്റവും ശക്തമായ ആവശ്യമായിരുന്നു. സഭയില്‍ അംഗങ്ങളായ ഗാന്ധിയന്മാര്‍ ഒറ്റക്കെട്ടായി ഭരണഘടനയിലെ നിര്‍ദേശകതത്വങ്ങളില്‍ മദ്യനിരോധനം വ്യക്തമായി രേഖപ്പെടുത്തണമെന്ന് വാശിപിടിച്ചിരുന്നു. നിര്‍ദേശകതത്വങ്ങളിലെ 47ാം വകുപ്പില്‍ 'പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും, ലഹരി പാനീയങ്ങളുടേയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെ ഉപയോഗം തടയുകയും ചെയ്യുക'യാണു ലക്ഷ്യമെന്നു പറയുന്നുണ്ട്.  


മദ്യം സമൂഹത്തെ മൊത്തത്തില്‍ ദുഷിപ്പിക്കുകയും കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുകയും കുട്ടികളുടെ ഭാവി തകര്‍ക്കുകയും ചെയ്യും. ഗൃഹനാഥന്മാരുടെ മദ്യാസക്തിമൂലം കുടുംബങ്ങള്‍ കൊടുംദാരിദ്ര്യത്തിലേയ്ക്കും കുടുംബപ്രശ്‌നങ്ങളിലേയ്ക്കും നയിക്കപ്പെടുന്നു. കടുത്ത മദ്യപാനികള്‍ ആരോഗ്യം തകര്‍ന്ന് അകാലചരമം പ്രാപിക്കുന്നു. ഈ വസ്തുതകളെല്ലാം കണക്കിലെടുത്തുകൊണ്ടാണു മദ്യനിരോധന മുദ്രാവാക്യം വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായി ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
ഗുജറാത്ത,് മിസോറാം, നാഗാലന്‍ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനമുള്ളത്. കേരളമടക്കമുള്ള മറ്റു പല സംസ്ഥാനങ്ങളിലും ഭാഗികമദ്യനിരോധനവും നിയന്ത്രണങ്ങളുമാണുള്ളത്. ബിഹാറിലെ മദ്യനിരോധനം റദ്ദാക്കിയതു വലിയ വാര്‍ത്തയും അങ്കലാപ്പും സൃഷ്ടിച്ചിരുന്നു. പൗരന് ഇഷ്ടമുള്ളതു കഴിക്കാനും കുടിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണു സര്‍ക്കാര്‍ തീരുമാനമെന്നായിരുന്നു കോടതിയുടെ നിലപാട്. ആ വിധിയില്‍ ചീഫ് ജസ്റ്റിസ് ഇക്ബാല്‍ അഹമ്മദ് അന്‍സാരി വിഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.


പട്‌ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി അനിശ്ചിതമായി സ്റ്റേ നല്‍കുകയും ചെയ്തിരിക്കുകയാണ്. ഒരു കാര്യം വളരെ വ്യക്തമാണ്. ഭരണഘടനയിലെ നിര്‍ദേശകതത്വങ്ങള്‍ രാജ്യത്തോടും ഭരണാധികാരികളോടുമുള്ള ഗൗരവമുള്ള നിര്‍ദേശങ്ങളാണ്. അതു വിസ്മരിക്കാന്‍ ഒരു കോടതിക്കും കഴിയില്ല.
കേരളത്തിലെ ഭാഗികമായ മദ്യനിരോധനം (നിയന്ത്രണം) സുപ്രിംകോടതി അംഗീകരിച്ചതാണ്. മദ്യവ്യവസായികളുടെയും മദ്യക്കച്ചവടക്കാരുടെയും അവകാശങ്ങള്‍ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിനു മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള അവകാശത്തെ കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴികെയുള്ള എല്ലാ ഹോട്ടലുകളിലെയും ബാര്‍ അടച്ചുപൂട്ടി. ബിവറജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും ഔട്ട് ലറ്റുകളില്‍ 10 ശതമാനം വീതം എല്ലാ വര്‍ഷവും അടച്ചുപൂട്ടാനും തീരുമാനിച്ചു. ബാര്‍ ഉടമകള്‍ കോടതി നടപടികളിലേക്ക് നീങ്ങിയെങ്കിലും സുപ്രിംകോടതി ഈ മദ്യനയത്തിന് അംഗീകാരം നല്‍കുകയാണു ചെയ്തത്. മദ്യപാനത്തിന്റെ തോതു കുറയുകയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ കുറയുകയും ചെയ്തു.
കേരളത്തിലെ ജനങ്ങള്‍ മദ്യനിരോധനത്തിന്റെ ഭാഗമായ നിയന്ത്രണത്തെ പൊതുവെ അനുകൂലിക്കുകയാണെന്ന വസ്തുത സംസ്ഥാനത്തെ പല ഇടതു നേതാക്കള്‍ക്കും മനസ്സിലായില്ലെങ്കിലും, സി.പി.എം കേന്ദ്രനേതൃത്വത്തിനു ബോധ്യമായിരുന്നു. അതുകൊണ്ടാണ് മദ്യനയത്തില്‍ മാറ്റം വരുത്താനോ അടച്ച ബാറുകള്‍ തുറക്കാനോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചത്.
മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്നാണു സംസ്ഥാനത്തെ ഇടതുനേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. മദ്യവര്‍ജനം നയമല്ല, അഭിപ്രായം മാത്രമാണ്. ഇടതിന്റെ നയം അടച്ച ബാറുകള്‍ തുറക്കാന്‍വേണ്ടി മാത്രമുള്ളതാണെന്ന ആക്ഷേപം ശക്തമാണ്. അവരുടെ നടപടികളും അതു വ്യക്തമാക്കുന്നു.


ഇടതുമുന്നണി വന്നപ്പോള്‍ വര്‍ഷംതോറും പത്തുശതമാനം ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം റദ്ദാക്കുകയാണുണ്ടായത്. അടച്ചുപൂട്ടിയ എല്ലാ ബാറുകളിലും ബിയറും വൈനും വില്‍ക്കാന്‍ ലൈസന്‍സും ലഭിച്ചു. സര്‍ക്കാര്‍ നിയന്ത്രണ ഡിപ്പോകളില്‍ മദ്യം ഇഷ്ടംപോലെ ലഭിക്കുന്നുണ്ട്. ലഭ്യതയുള്ളതിനാല്‍ ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടായിട്ടുമില്ല.
മദ്യനയത്തില്‍ ഇടതുമുന്നണി അടിസ്ഥാനപരമായ മാറ്റം വരുത്തിയിരിക്കുകയാണെന്നര്‍ഥം. മദ്യനയം സംബന്ധിച്ചു വിശദമായ ചര്‍ച്ച വേണമെന്ന ഘടകകക്ഷികളുടെ അഭിപ്രായംപോലും അവഗണിച്ചുകൊണ്ടാണ് ഈ തീരുമാനം. സംസ്ഥാനത്തെ ജനങ്ങള്‍ക്കു പൊതുവേ നിരാശയുണ്ടാക്കിയതായിരുന്നു ആ തീരുമാനം. ഒരുകാര്യം പകല്‍പോലെ വ്യക്തം. യു.ഡി.എഫ് അടച്ചബാറുകളെല്ലാം തുറക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനു സാധിക്കില്ല. മുമ്പ് ആന്റണി സര്‍ക്കാര്‍ അടച്ചുപൂട്ടിയ ചാരായഷാപ്പുകള്‍ തുറക്കാനുള്ള നീക്കം ജനഹിതം എതിരാണെന്നതിനാല്‍ പരാജയപ്പെട്ടത് ഓര്‍ക്കുമല്ലോ.
പുതിയ സാഹചര്യത്തില്‍ മദ്യനിയന്ത്രണം ഈ നിലയില്‍ മാത്രം മതിയോയെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം പൂട്ടാതിരിക്കുന്നതു സാമാന്യനീതിയുടെ നിഷേധം തന്നെയാണ്. മറ്റു പല സംസ്ഥാനങ്ങളെയുംപോലെ കേരളത്തിലും സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാണു ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഡി.എം.കെ മാനിഫെസ്റ്റോ സമ്പൂര്‍ണ മദ്യനിരോധനമാണു പ്രഖ്യാപിച്ചിരുന്നത്. ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.ഡി.എം.കെ ഘട്ടംഘട്ടമായുള്ള മദ്യനിരോധനമാണ് പ്രഖ്യാപിച്ചിരുന്നത്.


ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ മാര്‍ച്ച് 31 നകം അടച്ചുപൂട്ടണമെന്ന സുപ്രിംകോടതി ഉത്തരവ് വലിയ പ്രതീക്ഷയാണു നല്‍കുന്നത്. പാതകളുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാതരം മദ്യശാലകളും പൂട്ടേണ്ടിവരും. മദ്യവില്‍പ്പന തടയുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഭരണഘടനാ ബാധ്യതയും സുപ്രിംകോടതി ഈ ഉത്തരവില്‍ ഓര്‍മിപ്പിച്ചിരിക്കുകയാണ്. ഓരോ വര്‍ഷവും മദ്യംമൂലം ഏകദേശം 1.5 ലക്ഷം പേരാണു മരിക്കുന്നതെന്നും കോടതി ഓര്‍മിപ്പിക്കുന്നു.
എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിനും മന്ത്രിമാര്‍ക്കും സംസ്ഥാനസര്‍ക്കാരിനും മദ്യലൈസന്‍സ് നല്‍കാന്‍ സന്തോഷമാണ്. അതുവഴി പോക്കറ്റിലേയ്ക്കും ഖജനാവിലേയ്ക്കും പണമെത്തും. മദ്യദുരന്തമുണ്ടായാല്‍ മരിച്ചവരുടെ കുടുംബത്തിന് ഒന്നോ ഒന്നരയോ ലക്ഷവും കൊടുത്താല്‍ മതി. അതോടെ ബാധ്യത തീര്‍ന്ന മട്ടിലാണെന്നു കോടതി പറയുന്നു. ഇതിലെ അപ്പീല്‍ കേട്ട് സുപ്രിം കോടതി ഉത്തരവു കര്‍ക്കശമാക്കുകയും ചെയ്തു.


പുതിയ വിധിയോടെ കേരളത്തിലെ മുന്നോറോളം മദ്യവിതരണകേന്ദ്രങ്ങള്‍ക്കു പൂട്ടുവീഴും. മദ്യനിരോധനവും ശക്തമായ മദ്യനിയന്ത്രണവും എല്ലാം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതില്‍നിന്നു പിറകോട്ടുപോകാന്‍ ഒരു രാഷ്ട്രീയശക്തിക്കും സാധ്യമല്ല. കേരളത്തിലെ ജനങ്ങള്‍ പൊതുവേ മദ്യനിരോധനത്തിനോ അല്ലെങ്കില്‍ അതിന്റെ നിയന്ത്രണത്തിനോ അനുകൂലം തന്നെയാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago