HOME
DETAILS
MAL
ദേശീയ പാതയിലെ ചക്ക വില്‍പ്പന നിരോധിച്ചു
backup
May 26 2016 | 17:05 PM
ഗൂഡല്ലൂര്‍: ഊട്ടി-മേട്ടുപാളയം ദേശീയ പാതയില്‍ ചക്ക, മാങ്ങ ഉള്‍പ്പെടെയുള്ള പഴങ്ങളുടെ വില്‍പന വനം വകുപ്പ് നിരോധിച്ചു.
ബര്‍ളിയാര്‍, മരപ്പാലം, കല്ലാര്‍, കെ.എന്‍.ആര്‍ നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പഴങ്ങളുടെ വില്‍പന നിരോധിച്ചിരിക്കുന്നത്. ചക്കയുടെ ഗന്ധം കാട്ടാനകളെ ആകര്‍ഷിക്കുന്നതാണ്.
ദേശീയപാതയില്‍ ഇവയുടെ വില്‍പന നടക്കുന്നത് കാരണം കാട്ടാനകള്‍ കൂട്ടമായി ഇവിടേക്കെത്തുകയാണ്. ഇതു ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണിയാകുന്നുണ്ട്. തുടര്‍ന്നാണ് പഴങ്ങളുടെ വില്‍പന നിരോധിച്ചത്.
ജനവാസ കേന്ദ്രങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരമെന്നോണം ചക്കകള്‍ മുഴുവന്‍ നശിപ്പിക്കണമെന്ന് നേരത്തെ വനം വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പ്രദേശത്തുള്ളവര്‍ ദേശീയ പാതക്കരികില്‍ ചക്ക ഉള്‍പെടെയുള്ള പഴങ്ങള്‍ വില്‍പന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."