അമേരിക്കക്ക് ലാറ്റിന്‍, ജൂത, ഹിന്ദു പ്രസിഡന്റുമാരെയും പ്രതീക്ഷിക്കാം- ഒബാമ
വാഷിങ്ടണ്‍: വ്യക്തികളുടെ കഴിവുകള്‍ പരിഗണിക്കുകയും അവര്‍ക്ക് തുല്യ അവസരം നല്‍കുകയും ചെയ്യുന്ന കാലത്തോളം വനിതാ പ്രസിഡന്റിനെ മാത്രമല്ല, ലാറ്റിന്‍, ജൂത, ഹിന്ദു വിഭാഗങ്ങളില്‍ പെട്ട പ്രസിഡന്റുമാരും അമേരിക്കയ്ക്ക് ഉണ്ടാകുമെന്ന് ബറാക് ഒബാമ. വൈറ്റ് ഹൗസില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഒബാമയുടെ അഭിപ്രായപ്രകടനം.
'രാജ്യത്തിന്റെ ഓരോ മൂലയില്‍ നിന്നും, എല്ലാ വിശ്വാസങ്ങളിലും വിഭാഗങ്ങളിലും പെട്ടവര്‍ ഉയര്‍ന്നു വരുന്നതിന് നാം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. അതാണ് അമേരിക്കയുടെ ശക്തി. എല്ലാവര്ക്കും അവസരം നല്കുന്ന രീതി നാം തുടര്‍ന്നാല്‍ രാജ്യത്തിന് ഒരു വനിതാ പ്രസിഡന്റിനെ ലഭിക്കും. മാത്രമല്ല, ലാറ്റിന്‍ ജൂത ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരും രാജ്യത്തിന് ഉണ്ടായേക്കാം'.
താന്‍ ഈ രാജ്യത്തിലും ഇവിടുത്തെ ജനങ്ങളിലും വിശ്വസിക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മോശക്കാരേക്കാള് നല്ലവരാണ് ഇവിടെ ഭൂരിപക്ഷമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."