HOME
DETAILS

അപകടവഴിയായി ചുരം റോഡ്

  
backup
May 26, 2016 | 6:38 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം ചെക്ക്‌പോസ്റ്റ് വെട്ടിച്ചുകടക്കാനുള്ള ചരക്കുലോറിയുടെ അമിതവേഗത. ഒരാഴ്ചയ്ക്കിടെ ചുരം റോഡിലുണ്ടായ രണ്ടാമത്തെ അപകടം കൂടിയാണ് ഇന്നലത്തേത്. ഇന്നലെ പുലര്‍ച്ചെ 3.15ഓടെയായിരുന്നു വടകരയില്‍ നിന്നുള്ള വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ ദുരന്തം.
കര്‍ണാടകയില്‍ നിന്നു ചുക്ക് കയറ്റിവന്ന പുന്നാട് സ്വദേശിയുടെ ലോറി പെരുമ്പാടി വില്‍പനനികുതി ചെക്ക്‌പോസ്റ്റിലെ ജീവനക്കാര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ അമിതവേഗത്തിലെത്തി റോഡരികില്‍ നിര്‍ത്തിയ മറ്റു രണ്ടുലോറികളെ ഇടിച്ചശേഷമാണു കുടകിലേക്കു വിനോദയാത്രയ്ക്കു പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ടവേര കാറിനു മുകളില്‍ മറിഞ്ഞത്. സമീപത്തെ റസ്‌റ്റോറന്റ് ജീവനക്കാരാണു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതും അധികൃതരെ വിവരമറിയിച്ചതും. എന്നാല്‍ പുലര്‍ച്ചെ നടന്ന സംഭവം പുറംലോകമറിയാന്‍ വൈകിയതും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചില ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നു നാട്ടുകാരും പൊലിസും പറയുന്നു.
അപകടത്തില്‍പ്പെട്ട ആഷിഖ് മരിച്ചതു രാവിലെ ഏഴോടെ രക്ഷാപ്രവര്‍ത്തകര്‍ നല്‍കിയ വെള്ളം കുടിച്ചതിനു ശേഷമാണത്രെ. ഇത്ര വലിയ അപകടമുണ്ടായിട്ടും സഹായത്തിനായി അതുവഴി പോകുന്ന വാഹനങ്ങള്‍ക്കു കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ സങ്കടത്തോടെ പറയുന്നു. മൂന്നുദിവസം മുമ്പു മാക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിനു സമീപം മൈസൂരില്‍ വിനോദയാത്രയ്ക്കു പോയി മടങ്ങിയ വള്ളിത്തോട് സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു. അമിതവേഗത്തില്‍ വരുന്ന ട്രാവലറിനു മുന്നില്‍ സഞ്ചരിച്ച കാര്‍ പെട്ടെന്നു നിര്‍ത്തിയതായിരുന്നു അപകടത്തിനു കാരണം.
ഇരുവാഹനങ്ങളും ഇടിച്ചശേഷം കൊക്കയിലേക്കു മറിഞ്ഞിരുന്നു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമയി രക്ഷപ്പെട്ടെങ്കിലും ട്രാവലറിലെ യാത്രക്കാരായ 17 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. മഴക്കാലം തുടങ്ങിയാല്‍ മേഖലയില്‍ അപകടം വര്‍ധിക്കുമെന്ന ആശങ്കയിലാണു ജനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ട്ടിഫിക്കറ്റുകളെടുക്കാനായുള്ള വരവ് മരണത്തിലേക്ക്; മണ്ണിടിച്ചില്‍ മരിച്ച ബിജുവിന്റെ സംസ്‌ക്കാരം ഉച്ചകഴിഞ്ഞ്

Kerala
  •  7 minutes ago
No Image

സസ്‌പെന്‍ഷനിലായിരുന്ന വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  9 minutes ago
No Image

കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയുടെ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവം: നഴ്സിങ് ഓഫീസർക്കും പൊലിസിനും ഗുരുതര വീഴ്ചയെന്ന് ആശുപത്രി അധികൃതർ

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് മഴ തുടരും; ശക്തമായ കാറ്റ് മോശം കാലാവസ്ഥ, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം 

Weather
  •  an hour ago
No Image

തീർപ്പാകാതെ പി.എം ശ്രീ തർക്കം: നാളെ നടക്കുന്ന സി.പി.ഐ നിർവാഹകസമിതി നിർണായകം; സി.പി.എം നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ അമർഷം

Kerala
  •  2 hours ago
No Image

ഹിജാബ് വിഷയത്തിൽ സഭയുടെ ഇടപെടലിൽ വേഗക്കുറവ്: ആത്മപരിശോധന വേണം; സിറോ മലബാർ സഭ മുഖമാസിക

Kerala
  •  2 hours ago
No Image

യുഎസില്‍ വീട് വൃത്തിയാക്കത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്ത്യന്‍ വംശജയായ ഭര്‍ത്താവിനെ ഭാര്യ കത്തി കൊണ്ട് കുത്തി;  അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  2 hours ago
No Image

കൂമ്പൻപാറയിൽ തീവ്രമായ മണ്ണിടിച്ചിൽ: 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് രക്ഷയായി; പ്രദേശത്തെ മണ്ണെടുപ്പിനെതിരെ നാട്ടുകാർ

Kerala
  •  2 hours ago
No Image

സ്ഥാനാർഥി നിർണയം: വാർഡ് തലത്തിൽ തീരുമാനമെടുക്കാൻ കെ.പി.സി.സി നിർദേശം; വിജയസാധ്യത മുഖ്യ മാനദണ്ഡം

Kerala
  •  3 hours ago
No Image

യാത്രാമധ്യേ ഖത്തറിലിറങ്ങി ട്രംപിന്റെ സര്‍പ്രൈസ് വിസിറ്റ്; അമീറുമായി കൂടിക്കാഴ്ച നടത്തി; പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവന്നതിന് അമീറിനെ പ്രശംസകൊണ്ട് മൂടി | Trump in Qatar

International
  •  3 hours ago


No Image

വിഭജനത്തോടെ മുസ്‌ലിംകളെല്ലാം പോയതോടെ ക്രിസ്ത്യൻ സ്‌കൂളായി മാറി, ഒടുവിൽ അമൃത്സറിലെ മസ്ജിദ് സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകൾക്ക് കൈമാറി; ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു

National
  •  4 hours ago
No Image

തീവ്രശ്രമങ്ങൾ വിഫലം: അടിമാലിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ സംഭവം; ദമ്പതിമാരിൽ ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ

Kerala
  •  5 hours ago
No Image

'അവർ മോഷ്ടിക്കുകയും പിന്നെ പരാതിപ്പെടുകയും ചെയ്യുന്നു'; എൽ ക്ലാസിക്കോയ്ക്ക് മുമ്പ് റയൽ മാഡ്രിഡിനെതിരെ വെല്ലുവിളി നിറഞ്ഞ പ്രസ്‌താവനയുമായി ലാമിൻ യമാൽ

Football
  •  11 hours ago
No Image

ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  11 hours ago