HOME
DETAILS

ഇനി വെളിച്ചം കഥ പറയും

  
backup
May 26, 2016 | 6:45 PM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%82-%e0%b4%95%e0%b4%a5-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%82

കണ്ണൂര്‍ സിറ്റി: കണ്ണൂര്‍ കോട്ടയുടെ ചരിത്രം പറയുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയ്ക്ക് തുടക്കം. പിഴവുകള്‍ കണ്ടെത്തി പരിഹരിച്ച് ഷോ സമ്പൂര്‍ണമാക്കാന്‍ പരീക്ഷണ പ്രദര്‍ശനമാണ് കണ്ണൂര്‍ സെന്റ് അഞ്ചലോസ് കോട്ടയില്‍ ആരംഭിച്ചത്. ജൂണ്‍ നാലു വരെ പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രദര്‍ശനം നടത്തും. ഓഗസ്‌റ്റോടെയായിരിക്കും ടിക്കറ്റ് വച്ചുള്ള പ്രദര്‍ശനം. മലയാളത്തിലും ഇംഗ്ലിഷിലും ഷോ ഒരുക്കിയിട്ടുണ്ട്. തുടക്കത്തില്‍ മലയാളത്തില്‍ മാത്രമായിരിക്കും പ്രദര്‍ശനം.
നിധി തേടിപ്പോകുന്ന രണ്ട് കള്ളന്മാരിലൂടെ ആരംഭിച്ച് സെന്റ് ആഞ്ചലോസ് കോട്ടയുടെ ചരിത്രം മുതല്‍ ആധുനികകാലം വരെയുള്ള കഥയാണ് പ്രദര്‍ശനത്തിലൂടെ വിവരിക്കുന്നത്. സിനിമാതാരം മമ്മൂട്ടിയാണ് ഷോയ്ക്ക് ശബ്ദം നല്‍കുന്നത്. 'ഉറുമി' എന്ന സിനിമയുടെ തിരക്കഥാകൃത്ത് ശങ്കര്‍രാമകൃഷ്ണനാണ് ഷോയ്ക്ക് തിരക്കഥ ഒരുക്കിയത്.
ഉദ്ഘാടന പ്രദര്‍ശനം കഴിഞ്ഞ് ഇന്ത്യയില്‍ എറ്റവും വേഗത്തില്‍ ആരംഭിച്ച ലൈറ്റ് ആന്റ് സൗണ്ട് ഷോയാണ് കണ്ണൂരിലേത്. 3.3 കോടിയാണ് ചെലവ്. ഒരേസമയം 150 പേര്‍ക്കാണ് പ്രവേശനം. ഡി.ടി.പി.സിയും പുരാവസ്തു ഗവേഷണ വകുപ്പും ചേര്‍ന്നാണ് ടിക്കറ്റുനിരക്കും മറ്റും തീരുമാനിക്കുക. വരുമാനത്തിന്റെ നിശ്ചിത ഭാഗം ആര്‍ക്കിയോളജി വിഭാഗത്തിന് നല്‍കേണ്ടിവരും. പരീക്ഷണ പ്രദര്‍ശനം കാണാനുള്ള സൗജന്യ പാസ് വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയുടെ കവാടത്തില്‍ വിതരണം ചെയ്യും. ലേസര്‍ ലൈറ്റ്, ആനിമേഷന്‍, പ്രത്യേക സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പെടെ അതിനൂതന സാങ്കേതിക രീതിയോടെയാണ് ഷോ ഒരുക്കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

Football
  •  4 days ago
No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  4 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  4 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  4 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  4 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  4 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  4 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  4 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  4 days ago