HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം
backup
January 20 2017 | 04:01 AM
കൊച്ചി: കുട്ടികളെ താമസിപ്പിക്കുകയോ, കുട്ടികള്‍ക്കു മത വിദ്യാഭ്യാസം നല്‍കുകയോ ചെയ്യുന്ന വഖ്ഫ് സ്ഥാപനങ്ങള്‍ പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ള നിയമാനുസൃത രജിസ്ട്രേഷനു പുറമേ 1995ലെ വഖ്ഫ് ആക്ടിലെ 36ാം വകുപ്പ് പ്രകാരം വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം. വഖ്ഫ് ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, കുട്ടികളെ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലേയും കെയര്‍ ടേക്കര്‍മാര്‍, മദ്റസാ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുട്ടികളുടെ അവകാശങ്ങള്‍, ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ എന്നിവയെ ആസ്പദമാക്കി ബന്ധപ്പെട്ട വിദഗ്ധരുടെ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കേണ്ടതാണ്. യാതൊരുവിധ ശാരീരിക ശിക്ഷാ നടപടികളും കുട്ടികള്‍ക്കെതിരേ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും വഖ്ഫ് ബോര്‍ഡ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."