ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം ഫെബ്രുവരി ഒന്നുമുതല്‍ കൊച്ചിയില്‍
കൊച്ചി: ഡി.വൈ.എഫ്.ഐയുടെ പത്താമത് അഖിലേന്ത്യാ സമ്മേളനം ഫെബ്രുവരി ഒന്നു മുതല്‍ അഞ്ച് വരെ കൊച്ചിയില്‍ നടക്കും. അഖിലേന്ത്യ സമ്മേളനത്തില്‍ ഉയര്‍ത്തുന്നതിനുള്ള പതാകയുമായി കന്യാകുമാരിയില്‍ നിന്നും കൊടിമരവുമായി അരുവിക്കരയില്‍ നിന്നും ദീപശിഖയുമായി കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജാഥകള്‍ ഫെബ്രുവരി ഒന്നിന് വൈകിട്ട് ആറിന് പൊതുസമ്മേളന നഗരിയായ മറൈന്‍ ഡ്രൈവില്‍ സംഗമിക്കും. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷ് എം. പി പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ഫെബ്രുവരി രണ്ടിന് രാവിലെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ റിട്ട. സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷ് എം.പി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ എന്നിവര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ സംഘ്പരിവാര്‍ കൊലപ്പെടുത്തിയ നരേന്ദ്ര ദബോല്‍ക്കറുടെ മകന് ഹാമിദ് ബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരയുടെ മകള്‍ മേഘ പന്‍സാര എന്നിവരും ഉദ്്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. 24 സംസ്ഥാനങ്ങില്‍ നിന്നായി 700 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.അഞ്ചിന് ഉച്ചക്ക് രണ്ട് ലക്ഷം യുവജനങ്ങള്‍ അണിനിരക്കുന്ന പ്രകടനം നടക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്, എം.എ ബേബി, ഡി.വൈ .എഫ് .ഐ അഖിലേന്ത്യാ പ്രസിഡന്റ് എം. ബി രാജേഷ് എം.പി, ഡി.വൈ.എഫ് .ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജോയിന്റ് സെക്രട്ടറി എസ്. സതീഷ്, ജില്ലാസെക്രട്ടറി അഡ്വ. കെ. എസ് അരുണ്‍കുമാര്‍, ജില്ലാ പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."