HOME
DETAILS
MAL
ഗുജറാത്തിന് ഭേദപ്പെട്ട തുടക്കം
backup
January 21 2017 | 03:01 AM
മുംബൈ: റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഇറാനി ട്രോഫി ക്രിക്കറ്റില്‍ രഞ്ജി ചാംപ്യന്മാരായ ഗുജറാത്തിനു ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ ഗുജറാത്ത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്തിനായി മധ്യനിര താരം ചിരാഗ് ഗാന്ധിയുടെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി (136)യാണ് തുണയായത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ പതറിയ അവരെ ചിരാഗ് ഗാന്ധി ജുനേജയെ കൂട്ടുപിടിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് രക്ഷിച്ചെടുത്തത്. ജുനേജ 47 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ ഒന്‍പതു റണ്‍സുമായി ഹര്‍ദ്ദിക് പട്ടേലാണ് ചിരാഗിനൊപ്പം ക്രീസില്‍. റസ്റ്റ് ഓഫ് ഇന്ത്യക്കായി സിദ്ധാര്‍ഥ് കൗള്‍ നാലും പങ്കജ് സിങ് മൂന്നും വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."