എല്‍ ചാപോയെ യു.എസിന് കൈമാറി
വാഷിങ്ടണ്‍: മെക്സികോ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്നു രാജാവ് ജാക്വിന്‍ ഗുസ്മാന് എന്ന എല്‍ ചാപോയെ യു.എസിന് കൈമാറി. വ്യാഴാഴ്ചയാണ് മെക്സിക്കന്‍ ഭരണകൂടം അമേരിക്ക തേടിക്കൊണ്ടിരിക്കുന്ന കൊടുംകുറ്റവാളിയെ കൈമാറിയത്. മെക്സികോയിലെ അതീവ സുരക്ഷിതത്വമുള്ള ജയിലില്‍ നിന്ന് ചാടിപ്പോയ എല്‍ ചാപോയെ വീണ്ടും പിടികൂടുകയായിരുന്നു.
മെക്സികോയില്‍ നിന്നു അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന എല്‍ ചാപോക്കെതിരേ ന്യൂയോര്‍ക്ക്, ടെക്സാസ്, മിയാമി, ഷിക്കാഗോ, എല്‍ പാസോ, സാന്‍ ഡീഗോ തുടങ്ങിയ നഗരങ്ങളില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ന്യൂയോര്‍ക്കിന് സമീപത്തെ ലോങ് ഐലന്റ് എയര്‍പോര്‍ട്ടില്‍ എത്തിച്ച എല്‍ ചാപോയെ യു.എസ് നിയമപാലകരുടെ സംഘം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. മെക്സിക്കോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനാലോ കാര്‍ട്ടല്‍ എന്ന ക്രിമിനല്‍ സംഘത്തിന്റെ അമരക്കാരന് കൂടിയാണ് ജാക്വിന്‍ ഗുസ്മാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."