'പാര്‍ട്ടിക്കാര്‍ക്കു വോട്ടില്ല'- അവഗണനയില്‍ പ്രതിഷേധിച്ച് യു.പിയിലെ കൊച്ചു ഗ്രാമം
ചന്ദാപൂര്‍: ഉത്തര്‍പ്രദേശില്‍ നിയസഭാ തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ ആരംഭിക്കുന്നതിനിടെ ഒറ്റ രാഷ്ട്രീയ പാര്‍ട്ടിക്കും വോട്ടു ചെയ്യില്ലെന്ന പ്രതിജ്ഞയുമായി ഒരു കൊച്ചു ഗ്രാമം. ബന്ദ ജില്ലയിലെ ചന്ദപൂര്‍ ഗ്രാമവാസികളാണ് ഈ കടുത്തപ്രതിജ്ഞയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
ഏതു പാര്‍ട്ടിക്കാര്‍ ജയിച്ചാലും തങ്ങളുടെ അവസ്ഥക്ക് ഒരു മാറ്റവുമുണ്ടാവുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. താമരയായും കയ്യായാലും സൈക്കിളായാലും ആനയായാലും ഇനി ആരുതന്നെയായാലും മെച്ചമില്ല. കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. തങ്ങളുടെ അവകാശം വൃഥാവിലാക്കിക്കളയുകയാണ് വോട്ടു ചെയ്യുന്നതിലൂടെ ചെയ്യുന്നതെന്നാണ് ഇവരുടെ പക്ഷം.
'തങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള സൗകര്യമൊരുക്കാന്‍ മാറി മാറി വരുന്ന സര്‍ക്കാറുകളോട് എത്രയോ കാലമായി അപേക്ഷിക്കുകയാണ്. ആരും ഇന്നോളം ചെവികൊണ്ടില്ല. വിദ്യാഭ്യസമില്ലാത്തതിനാല്‍ ആര്‍ക്കും സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നില്ല'. എല്ലാം ശരിയാക്കാമെന്ന് തെരഞ്ഞടുപ്പ് സമയത്ത് എല്ലാവരും പറയും. എന്നാല്‍ ഈ നുണകള്‍ കേട്ട് ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായുള്ള വരള്‍ച്ച ഗ്രാമത്തെ പട്ടിണിയിലാക്കിയിരിക്കുന്നു. ഓരോ തെരഞ്ഞടുപ്പിനും തങ്ങള്‍ അനുസരണയുള്ളവരായി വോട്ടു ചെയ്യും. എന്നാല്‍ ജനാധിപത്യം എന്നു പറയുന്നത് പണക്കാര്‍ക്ക് മാത്രമുള്ളതാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. വീട്ടമ്മയായ 70കാരിയുടെ വാക്കുകളാണിവ. ഇവരുടെ രണ്ടാണ്‍മക്കളും പട്ടിണി കാരണം വിവാഹം വേണ്ടെന്നു വെച്ചവരാണ്.
4500 വോട്ടര്‍മാരുള്ള ഇവിടുത്തെ ഗ്രാമത്തലവനും ഗ്രാമീണരോടൊപ്പമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."