HOME
DETAILS

കേരള ചരിത്രത്തിന് ഒരു പുതിയ രൂപരേഖ

  
backup
January 22 2017 | 04:01 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%aa%e0%b5%81

ആധുനിക കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ മാറ്റത്തിനു പശ്ചാത്തലമൊരുക്കിയത് ഗള്‍ഫ് കുടിയേറ്റവും അതുണ്ടാക്കിയ മൂലധന സ്രോതസുമാണ്. എന്നാല്‍ ഇത്തരം മാറ്റങ്ങളുടെ ശ്രദ്ധേയമായ പഠനം ചരിത്രപഠനങ്ങളില്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്ന യാഥാര്‍ഥ്യം ഒരു വസ്തുതയായി അവശേഷിക്കുന്നു. കേരളാ മോഡല്‍ വികസനം, പുരോഗതി എന്നെല്ലാം ചര്‍ച്ച ചെയ്യുമ്പോഴും പ്രവാസികള്‍ ഇവിടെ സൃഷ്ടിക്കാന്‍ സഹായിച്ച സാമൂഹിക പരിവര്‍ത്തനം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. ഈ പരിവര്‍ത്തനം വളരെ പ്രത്യക്ഷമായി അനുഭവപ്പെടുന്നത് പഴയ ബ്രിട്ടിഷ് മലബാറില്‍ അഥവാ വടക്കന്‍ ജില്ലകളിലാണ്.

ഈ പ്രദേശങ്ങളില്‍നിന്നും ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം പ്രധാനമായും മുസ്്‌ലിം സഹോദരങ്ങളില്‍നിന്നും അവരുള്‍ക്കൊണ്ട ദുര്‍ബല വിഭാഗങ്ങളില്‍നിന്നും ആയിരുന്നു. പ്രധാനമായും ഇത്തരം കുടിയേറ്റം ആരംഭിച്ചത് 1960കള്‍ക്കു ശേഷമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന കേരള ചരിത്രത്തിലെ അത്ഭുതാവഹമായ പ്രതിഭാസം ഈ കുടിയേറ്റം അഥവാ പ്രവാസമായിരുന്നു. തെക്കന്‍ കേരളത്തില്‍ പ്രവാസം പ്രധാനമായും വിദ്യാസമ്പന്നരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളുമടങ്ങിയ വിഭാഗമായിരുന്നു. അവരുടെ പ്രവാസം പ്രധാനമായും ജര്‍മനി, യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു. എന്നാല്‍ മലബാറിലെ പ്രവാസം അധ്വാനശക്തിമാത്രം മൂലധനമായിട്ടുള്ള തൊഴിലാളികളും മറ്റുമടങ്ങിയ മുസ്്‌ലിം സമൂഹത്തില്‍നിന്നായിരുന്നു.
ഈ തൊഴില്‍ശക്തിയെ വലിച്ചെടുത്തത് (പുള്‍) ഗള്‍ഫ് നാടുകളിലെ പെട്രോ ഡോളര്‍ ശാക്തീകരണവും ചെറുതും വലുതുമായ പട്ടണങ്ങളുടെ വളര്‍ച്ചയും വികസനവും അനുബന്ധ തൊഴില്‍ മാര്‍ക്കറ്റുമായിരുന്നു. കൊളോണിയല്‍ ഭരണത്തിനു കീഴില്‍ മലബാറിലെ ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന മൂലധനമില്ലായ്മയും പ്രവാസത്തെ ഊര്‍ജിതമാക്കിയ ഉന്തിത്തള്ളല്‍ ആയി രൂപാന്തരപ്പെട്ടു.
എന്നാല്‍ ഈ രണ്ടു സ്ഥിതിവിശേഷങ്ങള്‍കൊണ്ടുമാത്രം പ്രവാസത്തിന്റെ അംഗസംഖ്യ വര്‍ധിച്ചുവരണമെന്നില്ല. പ്രവാസത്തിനു സജ്ജമാക്കുന്ന മാനസികാവസഥ അഥവാ ഒരു സാംസ്‌കാരിക സ്ഥിതികൂടി ഉണ്ടാകേണ്ടത് ഒരാവശ്യമായിരുന്നു. ആ സ്ഥിതി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ മലബാര്‍ ഗ്രാമങ്ങളില്‍ കൊളോണിയല്‍ ഭരണത്തിന്റെ കാലഘട്ടത്തില്‍തന്നെ രൂപപ്പെട്ടിരുന്നു. അതേറ്റവും ശക്തമായിരുന്നത് മുസ്്‌ലിം സമൂഹങ്ങളിലായിരുന്നുതാനും. അവര്‍ മലബാറില്‍നിന്നും ചെന്നൈ, മുംബൈ തുടങ്ങിയ കൊളോണിയല്‍ വന്‍ പട്ടണങ്ങളിലേക്കു ജോലി തേടി പുറപ്പെട്ടു. പിന്നീട് കപ്പല്‍ മാര്‍ഗം കൊളംബോ തുടങ്ങിയ പട്ടണങ്ങളില്‍ എത്തിപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മലേഷ്യന്‍ ഫെഡറേഷനില്‍ ഖനികളും തോട്ടങ്ങളും ആരംഭിച്ചപ്പോള്‍ കൊളംബോയില്‍നിന്നു സിങ്കപ്പൂര്‍, പെനാങ്ക്, ക്വാലാലംപൂര്‍, റങ്കൂണ്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കായിരുന്നു പിന്നീടുള്ള കുടിയേറ്റം.
രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്ന് ഇത്തരം കുടിയേറ്റങ്ങളില്‍ സാമ്പത്തിക ഭദ്രത ഇല്ലാതായപ്പോള്‍ ഈ കുടേയറ്റക്കാര്‍ പിന്നീട് പേര്‍ഷ്യന്‍ ഗള്‍ഫിലേക്കു പ്രവാസം ലക്ഷ്യമാക്കി. അന്‍പതുകളിലും അറുപതുകളിലും പേര്‍ഷ്യന്‍ ഗള്‍ഫ് യാത്ര ശക്തമായ ഒരു സ്ഥിതിവിശേഷമായിരുന്നു.
ഇത്തരത്തില്‍ ഒരു അന്‍പതു വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിന്റെ പാരമ്പര്യത്തില്‍നിന്നു മലബാറിലെ മുസ്്‌ലിം സമൂഹത്തില്‍ കുടിയേറ്റം എന്ന ആശയം ശക്തമായി നിലനിന്നിരുന്നതു കാണാം. ഗള്‍ഫ് നാടുകളടക്കമുള്ള രാജ്യങ്ങളിലെ മുസ്്‌ലിം സമൂഹവും മലബാറിലെ മുസ്്‌ലിം സമൂഹവും മതപരമായ ഒരേ വിശ്വാസം പിന്തുടര്‍ന്നു വന്നിരുന്നതിനാല്‍ അവര്‍ക്കിടയില്‍ ഒരു ഐക്യബോധം അഥവാ മമത നിലനിര്‍ത്തിയിരുന്നു. പ്രവാസത്തെ ശക്തിപ്പെടുത്തിയ ഒരു ഘടകവും ഇതായിരുന്നു.
ഇത്തരത്തിലുള്ള ഗള്‍ഫ് പ്രവാസം പ്രത്യേകിച്ചും മലബാറില്‍ വരുത്തിയ സാംസ്‌കാരിക മാറ്റം ജീവിതത്തില്‍ വിവിധ തലങ്ങളിലും പ്രതിഫലിച്ചുകാണാം. മലബാറില്‍ ഇന്നു കാണുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും വിദ്യാഭ്യാസത്തിന്റെ പൊതുവായ വ്യാപനത്തിലും പ്രവാസി മൂലധനം വലിയ പങ്കുവഹിച്ചു വരുന്നു. മദ്‌റസകളിലും ദര്‍സുകളിലും മതപഠനം ക്രമീകരിക്കപ്പെട്ടപ്പോള്‍ അതിനെ പൊതുവിദ്യാഭ്യാസവും ആധുനിക പാഠ്യപദ്ധതിയുമായി സമരസപ്പെടുത്തുകയുമുണ്ടായി.
ഇതെല്ലാം പ്രധാനമായും സര്‍ക്കാരിന്റെ പങ്കാളിത്തമില്ലാതെ എന്‍.ജി.ഒ തലത്തിലായിരുന്നുതാനും. വാണിജ്യ താല്‍പര്യങ്ങള്‍ക്കുപരിയായി മതപരവും സാംസ്‌കാരികപരവുമായ ഒരു പ്രചോദനം ഈ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ കാണാവുന്നതാണ്.
മുസ്്‌ലിം സമൂഹം സ്ത്രീ വിദ്യാഭ്യാസത്തിനു ആശയപരമായ പ്രാധാന്യത്തോടൊപ്പം പെണ്‍പള്ളിക്കൂടങ്ങളുടെ സ്ഥാപനത്തിനു ശക്തമായ നേതൃത്വം കൊടുത്തുകാണാം. ഇതെല്ലാം തന്നെ സമ്പന്നന്മാരുടെ മൂലധനം കേന്ദ്രീകരിച്ചായിരുന്നില്ല. ഗള്‍ഫ് നാടുകളില്‍ രൂപീകരിച്ചിരുന്ന മഹല്ല് കമ്മിറ്റികള്‍ മലബാറിലെ ഓരോ പ്രദേശത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നേതൃത്വം നല്‍കി. അതിന്റെ പ്രവര്‍ത്തകരെല്ലാം സാധാരണക്കാരായ പ്രവാസികളായിരുന്നു.
കുടുംബാംഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ആരോഗ്യപരിരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനും പ്രവാസികളുടെ ധനം കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കപ്പെട്ടു. ഭൂപരിഷ്‌കരണവും മണ്ണിന്റെ സ്ഥിരാവകാശവും നിയമപരമായി ഇവിടെ നടപ്പാക്കപ്പെട്ടപ്പോള്‍ ആധുനിക സൗകര്യങ്ങളുള്ള പാര്‍പ്പിടങ്ങള്‍ ഓരോ ഗ്രാമത്തിലും ഉയര്‍ന്നുവന്നു. ഇതാകട്ടെ യൂറോപ്പിലെന്നപോലെ നഗരവും ഗ്രാമവും തമ്മിലുള്ള വിഭജനരേഖ ഇല്ലാതാക്കുകയും വികസനത്തിന്റെ ഒരു പൊതുരേഖ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇത്തരം മാറ്റങ്ങള്‍ കേരളത്തിന്റെ ഗ്രാമങ്ങളില്‍ ഒരു പൊതു സാംസ്‌കാരിക പശ്ചാത്തലം രൂപപ്പെടുത്തി. ഇതിന്റെ അടിസ്ഥാന ശക്തിയായി പ്രവര്‍ത്തിച്ചത് ഗള്‍ഫ് മൂലധനവും സാധാരണക്കാരായ പ്രവാസികളുമാണ്. അവര്‍ സൃഷ്ടിച്ചത് ഒരു പുതിയ സാംസ്‌കാരിക ചരിത്രമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  18 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  18 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  18 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  18 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  18 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  18 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago