'ആരെങ്കിലും ഭരണഘടന തിരുത്താന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ അയാളെ തിരുത്തും'-രാംദാസ് അത്തവാലെ
ന്യൂഡല്‍ഹി: ഭരണഘടനയില്‍ മാറ്റം വരുത്തണമെന്ന ആനന്ദ് ഹെഗ്ഡെയുടെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഹെഗ്ഡെയുടെ പരാമര്‍ശത്തിനെതിരായ പ്രതികരണവുമായി എന്‍.ഡി.എ മന്ത്രി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. സാമുഹിക നീതി വകുപ്പ് മന്ത്രി രാം ദാസ് അത്തവാലയാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന മാറ്റുക എന്നത് ഒരിക്കലും സാധ്യമല്ല. അങ്ങിനെ എന്തിനെങ്കിലും അനുവദിക്കുകയുമില്ല- അത്തവാല പറഞ്ഞു. ആരെങ്കിലും ഭരണഘടന തിരുത്താന്‍ ശ്രമിച്ചാല്‍ അവരെ തങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ പരിശുദ്ധ ഗ്രന്ഥമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയില്‍ നിന്ന് സെക്യുലര്‍ എന്ന വാക്ക് നീക്കം ചെയ്യണമെന്നായിരുന്നു ആനന്ദ് ഹെഗ്ഡെയുടെ ആവശ്യം. പരാമര്‍ശം വിവാദമായതോടെ അദ്ദേഹം മാപ്പു പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."