HOME
DETAILS
MAL
കാര്‍ഷിക കര്‍മസേനയെ ഏകീകരിക്കും: മന്ത്രി
backup
January 22 2017 | 06:01 AM
തൃശൂര്‍:കര്‍ഷക തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാന തലത്തില്‍ കാര്‍ഷിക കര്‍മസേനയുടെ ഏകോപനം നടത്തുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. എല്ലാ പഞ്ചായത്തുകളിലും ഏകീകൃത കര്‍മ സേന രൂപീകരിക്കും.
കാര്‍ഷിക-അനുബന്ധ മേഖലയിലെ ഇടപെടല്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ ആമുഖാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം സംഘടിപ്പിക്കും. കൃഷി ഭവനുകളുടെ ആധുനികവത്കരണമാണ് സര്‍ക്കാര്‍ ഈ വര്‍ഷം ലക്ഷ്യമിടുന്നത്. കാര്‍ഷിക വിളകളുടെ പ്രാദേശിക ഉത്പാദനത്തോടൊപ്പം ഉപയോഗവും പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
മുരളി പെരുനെല്ലി എം.എല്‍ എ. അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."