കരാറുക്കാരന്് നഗരസഭ- വനം അധികൃതര്‍ ഒത്താശ നല്‍കുന്നതായി ആരോപണം
ചാവക്കാട്: തെക്കന്‍ പാലയൂര്‍ ചക്കംകണ്ടം കായലിനടുത്ത് കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ച് ഭൂമി നികത്തുന്നതിന് നഗരസഭ അധികൃതരും വനം വകുപ്പ് അധികൃതരും കരാറുകാരന്് ഒത്താശ നല്‍കുന്നതായി ആരോപണം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയാണ് കരാറുക്കാരന്‍ കണ്ടല്‍ വെട്ടി മാറ്റിയ ശേഷം നികത്തുന്നത്. സംഭവം പത്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
നഗരസഭ അധികൃതര്‍ക്കും വനം വകുപ്പ് അധികൃതര്‍ക്കും ഭൂവുടമകള്‍ പണം നല്‍കിയാണ് ഒപ്പം നിര്‍ത്തിയിട്ടുള്ളതെന്ന ആരോപണവും ശക്തമായിട്ടുണ്ട്്. കൂടാതെ പ്രതിഷേധവുമായി രംഗത്തെത്താതിരിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരും ഇതു വരെ പ്രതിഷേധവുമായി രംഗത്തു വരാത്തത് ഇതിനു തെളിവാണെന്നാണ് നാട്ടുകാര്‍ ആരോപണമുയര്‍ത്തിയിട്ടുള്ളത്. അതേ സമയം വെട്ടി മാറ്റിയത് കണ്ടല്‍ കാടുകള്ളല്ലന്നാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ചക്കംകണ്ടം കായലില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം പരിസരത്തേക്ക് വ്യാപകമാവുന്നതിന് ഒരു പരിധി വരെ തടഞ്ഞിരുന്നത് ഈ കണ്ടല്‍ ചെടികളാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍, ഇപ്പോള്‍ ഈ കണ്ടല്‍ ചെടികള്‍ വ്യാപകമായി വെട്ടിമാറ്റിയതോടെ വന്‍ ഭീഷണിയായണ് മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തെരഞ്ഞെടുപ്പിന്റെ മറവിലാണ് തെക്കന്‍ പാലയൂരിലെ സ്വകാര്യ വ്യക്തിയുടേയും അല്ലാത്തതുമായ ഏക്കര്‍ കണക്കിന് സ്ഥലത്തെ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി വെട്ടി നശിപ്പിച്ചിട്ടുള്ളത്. ചുള്ളിക്കണ്ടല്‍, ഉപ്പൂറ്റി കണ്ടല്‍, കാല്‍നീണ്ടി കണ്ടല്‍, പാല്‍ കണ്ടല്‍ തുടങ്ങിയ തരം കണ്ടലുകളാണ് സ്ഥലമുടമ മറ്റൊരാള്‍ക്ക്് കരാര്‍ നല്‍കിയതിനെ തുടര്‍ന്നത് വെട്ടി നശിപ്പിക്കുന്നത്.
റവന്യൂ അധികൃതരുടെ ഒത്താശയോടെ പ്രദേശത്ത് ഈ വ്യക്തി ഇതിനു മുമ്പും ഇത്തരത്തില്‍ കണ്ടലുകള്‍ വെട്ടി നശിപ്പിച്ച ശേഷം ഭൂമി നികത്തുകയും നിര്‍മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. അന്ന് യാതൊരു പ്രശ്്‌നവും ഉണ്ടായില്ലെന്ന തിരിച്ചറിഞ്ഞാണ് മേഖലയില്‍ വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റി ഭൂമി നികത്തുന്നതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."