പേട്ടതുള്ളല്‍: വിശ്വാസത്തിന് കോട്ടംതട്ടാതെ നടത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: എരുമേലി പേട്ടതുള്ളല്‍ ഭക്തരുടെ വിശ്വാസത്തിനും ആചാരത്തിനും കോട്ടം തട്ടാതെ നടത്തുന്നുവെന്ന് ദേവസ്വം ബോര്‍ഡും നിയമപാലകരും അധികാരികളും ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഭക്തരുടെ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കണമെന്നും ദേവസ്വം ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ജനുവരി 13 നാണ് എരുമേലി പേട്ട തുള്ളല്‍.
എരുമേലി പേട്ടതുള്ളലിന്റെ നേതൃത്വം വഹിക്കുന്ന പെരിയോന്‍ അമ്പാടത്ത് തറവാട്ടില്‍ നിന്നാകണമെന്നുണ്ടെന്നും ഇപ്പോള്‍ പെരിയോനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി അമ്പാടത്ത് കുടുംബാംഗമല്ലെന്നും ചൂണ്ടിക്കാട്ടി നല്കിയ രണ്ട് ഹരജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അമ്പാടത്ത് കുടുംബമാണ് പെരിയോനെ തിരഞ്ഞെടുത്തത്. അദ്ദേഹം കുടുംബാംഗമല്ലെന്നതടക്കമുള്ള വാദങ്ങളില്‍ ഇടപെടുന്നില്ലെന്ന് വിശദീകരിച്ചാണ് ഹൈക്കോടതി ഹരജികള്‍ തീര്‍പ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."