HOME
DETAILS

സമാന യോഗ്യതയുള്ള തസ്തികകള്‍ക്ക് പി.എസ്.സിയുടെ പൊതു പരീക്ഷ വരുന്നു

  
backup
January 02 2018 | 01:01 AM

psc-public-exam-equal-quality-jobs-news-kerala

തിരുവനന്തപുരം: സമാന യോഗ്യതയുള്ള തസ്തികകള്‍ക്ക് പൊതു പരീക്ഷ നടത്താന്‍ പി. എസ്.സി തയാറെടുക്കുന്നു. പി.എസ്.സി. നടത്തുന്ന പരീക്ഷകളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ച് പൊതു പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട ഉപസമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം അംഗീകരിച്ചു. ഇതനുസരിച്ച് വിവിധ തസ്തികകള്‍ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ ഒരേ യോഗ്യതയാണെങ്കില്‍ ഇനി പൊതു പരീക്ഷയായിരിക്കും ഉണ്ടാവുക. അഭിമുഖം പ്രത്യേകം നടത്തിയായിരിക്കും റാങ്ക്‌ലിസ്റ്റ് തയാറാക്കുക. ഇന്നലെ നടന്ന യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചെങ്കിലും പരീക്ഷ നടത്തിപ്പ്,പരീക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട ഗ്രൂപ്പുകള്‍ എന്നിവ സംബന്ധിച്ച് പിന്നീടായിരിക്കും തീരുമാനം കൈക്കൊള്ളുക.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസില്‍ അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍, അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ -രണ്ടാം എന്‍.സി.എ - വിശ്വകര്‍മ, വിവിധ കമ്പനി,ബോര്‍ഡ്,കോര്‍പ്പറേഷനുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഹാന്‍ടെക്‌സില്‍ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് (ജനറല്‍, സൊസൈറ്റി കാറ്റഗറികള്‍)എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ മലയാളം സ്റ്റെനോഗ്രാഫര്‍ തസ്തികയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിയം കം ഫോട്ടോഗ്രാഫിക് അസിസ്റ്റന്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഇ.സി.ജി. ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നീഷ്യന്‍) എന്നീ തസ്തികകളില്‍ അഭിമുഖം നടത്താനും കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്), ജലഗതാഗതവകുപ്പില്‍ പാറ്റേണ്‍ മേക്കര്‍ എന്നീ തസ്തികകളിലേയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താനും യോഗം തീരുമാനമെടുത്തു.


പി.എസ്.സി. വിജ്ഞാപനം ഇനി ഫേസ്ബുക്കിലും

തിരുവനന്തപുരം: പി.എസ്.സിയും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു.വജ്രജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് പി.എസ്.സി.യുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗാര്‍ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പി.എസ്.സി. ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആരംഭിച്ചു.
പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കമ്മിഷന്‍ അംഗങ്ങള്‍, പരീക്ഷാ കണ്‍ട്രോളര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി. വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ വിവരങ്ങള്‍, പരീക്ഷാ കലണ്ടര്‍, ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് വിവരങ്ങള്‍, പബ്ലിഷ് ചെയ്യുന്ന ചുരുക്കപ്പട്ടിക, റാങ്ക് പട്ടികകള്‍ തുടങ്ങിയവ ഫേസ് ബുക്ക് പേജിലൂടെ അറിയുവാന്‍ കഴിയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  22 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  22 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  22 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  22 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  22 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago