HOME
DETAILS
MAL
ഉപ്പട്ടി പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു
backup
January 02 2018 | 07:01 AM
പന്തല്ലൂര്‍: താലൂക്കിലെ ഉപ്പട്ടയില് നിര്‍മിച്ച പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കതിരവന്‍ ഉദ്ഘാടനം ചെയ്തു. 2009ല്‍ നിര്‍മാണം തുടങ്ങി 2011ല്‍ പൂര്‍ത്തീകരിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്.
സാങ്കേതിക കാരണങ്ങളാല്‍ ഉദ്ഘാടനം നീണ്ടുപോകുകയായിരുന്നു. ഇതിനെതിരേ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞതോടെ ആശുപത്രിയില്‍ ഒ.പി വിഭാഗവും പ്രസവ ചികിത്സയും ആരംഭിക്കും. ചടങ്ങില്‍ ഡോ. ശരണ്യ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ മോഹന്‍കുമാര്‍, ധര്‍മ്മലിംഗം, ശേഖര്‍, വ്യാപാരി സംഘം പ്രവര്‍ത്തകരായ സെല്‍വ നായകന്, ബാലകൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."